'ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് മനസ്സിലായപ്പോള്‍ ധന മന്ത്രി തെരഞ്ഞെടുപ്പില്‍ നിന്ന് രക്ഷപ്പെട്ടു'; നിര്‍മല സീതാരാമനെ പരിഹസിച്ച് സ്റ്റാലിന്‍
മത്സരിക്കാന്‍ ആവശ്യമായ പണമില്ലാത്തതിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നിർമല സീതാരാമന്‍ പറഞ്ഞിരുന്നു
ചെന്നൈ: ആവശ്യമില്ലാത്ത പണമില്ലാത്തതിനാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനെ പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
'ഇലക്ടറല്‍ ബോണ്ട് പദ്ധതിയിലൂടെ ബി.ജെ.പിക്ക് ലഭിച്ച പണം സ്വരൂപിച്ച നിര്‍മല സീതാരാമന്‍ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്ന് മനസ്സിലാക്കിയതിനാലാണ് മത്സരത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന്' സ്റ്റാലിന്‍ പരിഹസിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പി നല്‍കിയ അവസരം നിരസിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു. മത്സരിക്കാന്‍ ആവശ്യമായ പണം തന്റെ പക്കലില്ലെന്ന് പറഞ്ഞാണ് നിര്‍മല സീതാരാമന്‍ അവസരം നിരസിച്ചത്. ടൈംസ് നൗ ഉച്ചക്കോടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ധന മന്ത്രിയുടെ പരാര്‍ശം.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും അവരുടെ കൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു.
Adjust Story Font
16