ആടിന് താടിയും സംസ്ഥാനത്തിന് ഗവർണറും ആവശ്യമുണ്ടോ?-സ്റ്റാലിൻ
ബിൽ വിദ്യാർഥി വിരുദ്ധമാണെന്നും ന്യൂനതകളുണ്ടെന്നുമുള്ള ഗവർണറുടെ പരാമർശങ്ങൾ സ്വീകാര്യമല്ലെന്നും നിയമസഭയിൽ വീണ്ടും ബിൽ പാസാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കുറിപ്പിലുണ്ട്.
ആടിന് താടിയും സംസ്ഥാനത്തിന് ഗവർണറും ആവശ്യമുണ്ടോയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നീറ്റ് പ്രവേശന പരീക്ഷയെ എതിർത്തുള്ള ബിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ രവി തിരിച്ചയച്ചതിന് പിന്നാലെയാണ് സ്റ്റാലിന്റെ ട്വീറ്റ്.
பேரறிஞர் அண்ணாவின் 53-ஆவது நினைவுநாளில், "ஆட்டுக்குத் தாடியும், நாட்டுக்கு ஆளுநரும் தேவையா?" என்று அண்ணா அவர்கள் அன்றே காரணத்தோடு எழுப்பிய கேள்வியை எண்ணிப் பார்க்கிறேன்.#StandForStateRights pic.twitter.com/ObhQ9UG8IX
— M.K.Stalin (@mkstalin) February 3, 2022
ബിൽ വിദ്യാർഥി വിരുദ്ധമാണെന്നും ന്യൂനതകളുണ്ടെന്നുമുള്ള ഗവർണറുടെ പരാമർശങ്ങൾ സ്വീകാര്യമല്ലെന്നും നിയമസഭയിൽ വീണ്ടും ബിൽ പാസാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കുറിപ്പിലുണ്ട്. വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി ഗവർണർ ഡൽഹിയിലേക്ക് തിരിക്കും.
അതിനിടെ ബിൽ വീണ്ടും ഗവർണർക്കയക്കാൻ ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിൽ തീരുമാനിച്ചു. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് ബിൽ വീണ്ടും പാസാക്കാനും ഗവർണർക്കയച്ച് അനുമതി വാങ്ങാനും പ്രമേയം പാസാക്കി.
Adjust Story Font
16