Quantcast

'ജനങ്ങൾക്കിടയിൽ വർഗീയ വിദ്വേഷം വളർത്തുന്നു, ഗവർണറെ തിരിച്ചുവിളിക്കണം'; രാഷ്ട്രപതിക്ക് കത്തെഴുതി സ്റ്റാലിൻ

' സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ നോക്കുന്ന ഗവര്‍ണര്‍ ബി.ജെ.പി സർക്കാറിന്റെ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നത്'

MediaOne Logo

Web Desk

  • Published:

    10 July 2023 4:50 AM GMT

letter to President,MK Stalin vs  Governor,R N Ravi,Tamil Nadu Governor,MK Stalin Versus Governor Reaches President,latest national newsരാഷ്ട്രപതിക്ക് കത്തെഴുതി സ്റ്റാലിൻ,സ്റ്റാലിന്‍ ഗവര്‍ണര്‍ പോര്
X

എം.കെ സ്റ്റാലിന്‍, ആര്‍.എന്‍ രവി

ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചു. ഗവർണർ ജനങ്ങൾക്കിടയിൽ വർഗീയ വിദ്വേഷം വളർത്തുകയാണെന്നും സംസ്ഥാനത്തെ സമാധാനത്തിന് ഭീഷണിയാണെന്നും മുഖ്യമന്ത്രി രാഷ്ട്രപതിക്കെഴുതിയ കത്തിൽ പറയുന്നു.

'സംസ്ഥാനത്തെ ജനങ്ങൾക്കും അവരുടെ താൽപര്യങ്ങൾക്കും എതിരായി പ്രവർത്തിക്കുന്ന ഗവർണർ സത്യപ്രതിജ്ഞാ ലംഘനമാണ് ചൂണ്ടിക്കാട്ടുന്നത്. തലസ്ഥാനത്ത് ഇരുന്ന് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ അവസരം തേടുന്ന ഗവർണറെ കേന്ദ്ര ബി.ജെ.പി സർക്കാറിന്റെ ഏജന്റായി മാത്രമേ കണക്കാക്കാൻ കഴിയൂ'. ഗവർണറുടെ അത്തരം നടപടി നമ്മുടെ ഫെഡറൽ തത്വത്തെ തകർക്കുകയും ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ നശിപ്പിക്കുകയും ചെയ്യുമെന്നും കത്തിലുണ്ട്. മന്ത്രി സെന്തിൽ ബാലാജിയെ ഏകപക്ഷീയമായി പിരിച്ചുവിടുകയും മണിക്കൂറിനുള്ളിൽ റദ്ദാക്കുകയും ചെയ്തു. മന്ത്രിമാരെ പിരിച്ചുവിടുന്നതിലും നിയമിക്കുന്നതിലും ഗവർണർക്കല്ല, മുഖ്യമന്ത്രിക്കാണ് അധികാരമെന്നും കത്തിലുണ്ട്.

തമിഴ്‌നാടിന്റെ പേര് മാറ്റണമെന്ന ഗവർണറുടെ നിർദേശം തന്നെ സംസ്ഥാനത്തോടുള്ള അദ്ദേഹത്തിന്റെ വെറുപ്പ് വെളിപ്പെടുത്തുന്നതാണ്.. ഗവർണർ പദവിയിൽ ആർ.എൻ.രവി തുടരുന്നത് ഉചിതമാണോ എന്നകാര്യം രാഷ്ട്രപതിയുടെ തീരുമാനത്തിന് വിടുകയാണെന്നും കത്തിൽ പറയുന്നു. 19 പേജുള്ള കത്താണ് സ്റ്റാലിൻ രാഷ്ട്രപതിക്കയച്ചത്.

TAGS :

Next Story