Quantcast

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇംഫാലിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി

രണ്ട് മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകത്തിന് പിന്നാലെയാണ് സംഘർഷം ശക്തമായത്

MediaOne Logo

Web Desk

  • Published:

    27 Sep 2023 12:54 AM GMT

Security personnel stand guard in Imphal
X

ഇംഫാലില്‍ നിന്നുള്ള ദൃശ്യം

ഇംഫാല്‍: മണിപ്പൂരിൽ വീണ്ടും സംഘർഷം . തലസ്ഥാനമായ ഇംഫാലിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. രണ്ട് മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകത്തിന് പിന്നാലെയാണ് സംഘർഷം ശക്തമായത്. അതേസമയം സി.ബി.ഐ ഡയറക്ടർ പ്രവീൺ സൂദ് ഇന്ന് മണിപ്പൂരിലെത്തും. അക്രമികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് മണിപ്പൂരിൽ 24 എം.എൽ.എമാർ ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു.

സി.ബി.ഐയുടെ പ്രത്യേക സംഘത്തിനൊപ്പമാണ് ഡയറക്ടർ പ്രവീൺ സൂദ് ഇന്ന് മണിപ്പൂരിലെത്തുക. കുട്ടികളുടെ കൊലപാതകം ഉൾപ്പെടെയുള്ള കേസ് അന്വേഷണത്തിന്‍റെ ഭാഗമായാണ് സന്ദർശനം. അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം കൂടുതൽ നടപടികളിലേക്ക് സി.ബി.ഐ കടക്കും. കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അക്രമം കേസുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്‍റര്‍നെറ്റ് സേവനം മണിപ്പൂരിൽ പുനഃസ്ഥാപിച്ചതിനുശേഷമാണ് ജൂലൈ 6ന് ബിഷ്ണുപൂരിൽ നിന്നും കാണാതായ 17 ഉം 20ഉം വയസ്സുള്ള കുട്ടികൾ ആയുധധാരികൾക്കു മുന്നിൽ മരിച്ചു കിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്. തുടർന്ന് ഇംഫാലിൽ പ്രതിഷേധം ശക്തമായി. പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പൊലീസ് നിരവധി തവണ കണ്ണീർ വാതകം പ്രയോഗിച്ചു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധിക്കുന്നത്.

ഇതേ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കുറ്റവാളികളെ പിടികൂടാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംങ് പറഞ്ഞു.

TAGS :

Next Story