മോദി ഗ്യാരന്റിക്ക് വാറന്റിയില്ല; രേവന്ത് റെഡ്ഡി
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് ബിജെപിയും സംഘപരിവാറും എതിരുനില്‍ക്കുകയാണെന്നും റെഡ്ഡി
ഡല്‍ഹി: ബിജെപിക്കും സംഘപരിവാറിനുമെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി. മോദി മുന്നോട്ട് വെക്കുന്ന ഗ്യാരന്റികള്‍ക്കൊന്നിനും ഒരു വാറന്റിയുമില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് ബിജെപിയും സംഘപരിവാറും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയില്‍ കോണ്‍ഗ്രസ് 14 സീറ്റില്‍ വിജയിക്കുമെന്നും റെഡ്ഡി പറഞ്ഞു. എല്ലാ മരുന്നിനും എക്‌സ്പയറി ഡേറ്റ് ഉണ്ട്. അത് പോലെയാണ് മോദിയുടെ കാര്യവും. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തോല്‍ക്കും. ബിആര്‍എസ്സിന് നഷ്ടമാകുന്ന വോട്ടുകള്‍ കിട്ടാന്‍ ബിജെപി ശ്രമിച്ചേക്കാം. എന്നാലും വിജയം കോണ്‍ഗ്രസ്സിനു തന്നെയായിരിക്കും.
ബിജെപിയെ പോലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്ന സമീപനം കോണ്‍ഗ്രസ്സിനില്ല. ഹിന്ദി ഹൃദയഭൂമിയില്‍ വലിയ വിജയം ലഭിച്ചപ്പോഴും ദക്ഷിണേന്ത്യന്‍ നേതാക്കളെ കോണ്‍ഗ്രസ് കേന്ദ്ര സർക്കാരിൽ ഉള്‍പ്പെടുത്തിയിരുന്നു എന്നും അദ്ദേഹം ഒര്‍മ്മിപ്പിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരെ ധ്രുവീകരിക്കാന്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ബിജെപിയുമായി ഒത്തുകളിച്ചുവെന്ന് റെഡ്ഡി വിമര്‍ശിച്ചു. ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് 20 ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ല. ഉത്തരേന്ത്യയില്‍ 2019 ലെ ഫലം ആവര്‍ത്തിക്കില്ലെന്നും അവിടെയും ബിജെപി തിരിച്ചടി നേരിടുമെന്നും റെഡ്ഡി പറഞ്ഞു.
Adjust Story Font
16