Quantcast

'രാഷ്ട്രീയത്തിന് അതീതമായി ബന്ധം സൂക്ഷിച്ച വ്യക്തി'; യെച്ചൂരിയെ അനുസ്മരിച്ച് മോദി

ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തീരാനഷ്ടമാണ് യെച്ചൂരിയുടെ വിയോഗമെന്ന് സിപിഎം സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    12 Sep 2024 2:42 PM GMT

Modi remembers Yechury
X

ന്യൂഡൽഹി: രാഷ്ട്രീയത്തിന് അതീതമായി വ്യക്തിബന്ധങ്ങൾ സൂക്ഷിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടതുപക്ഷത്തെ മുന്നോട്ട് നയിച്ച വെളിച്ചമായിരുന്നു അദ്ദേഹം. എല്ലാ രാഷ്ട്രീയ പാർട്ടികളുമായി മികച്ച ബന്ധം സൂക്ഷിച്ചു. മികച്ച പാർലമെന്റേറിയനായിരുന്നു യെച്ചൂരിയെന്നും മോദി അനുസ്മരിച്ചു.

ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തീരാനഷ്ടമാണ് യെച്ചൂരിയുടെ വിയോഗമെന്ന് സിപിഎം സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഒരു മനുഷ്യായുസ് മുഴുവൻ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കായി സമർപ്പിച്ചു. പാർട്ടി കോൺഗ്രസിനായി തയ്യാറെടുത്തുകൊണ്ടിരുന്ന സമയത്താണ് അദ്ദേഹം വിട്ടുപിരിഞ്ഞത്. ഏറ്റവും പ്രമുഖനായ മാർക്‌സിസ്റ്റ് സൈദ്ധാന്തികനായിരുന്നു യെച്ചൂരിയെന്നും അദ്ദേഹം പറഞ്ഞു.

ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കുമ്പോഴാണ് യെച്ചൂരി മരിച്ചത്. പദവിയിലിരിക്കെ മരിക്കുന്ന ആദ്യ സിപിഎം ജനറൽ സെക്രട്ടറിയാണ് യെച്ചൂരി. എസ്എഫ്‌ഐ പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ യെച്ചൂരി മൂന്ന് തവണ പാർട്ടി ജനറൽ സെക്രട്ടറിയായി.

Next Story