'പ്രതിപക്ഷ ബഹളമൊക്കെ എന്ത്!'; വിദേശകാര്യ മന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി പാർലമെന്റിൽ മോദി വിളികൾ
ബഹളത്തെ തുടർന്ന് ഇരു സഭകളും ഉച്ചക്ക് രണ്ടുമണിവരെ പിരിഞ്ഞു.
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സംസാരിക്കുമ്പോൾ പാർലമെന്റിൽ ഭരണപക്ഷത്തിന്റെ മോദി വിളികൾ. മണിപ്പൂർ കലാപത്തിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ ഇന്ന് പാർലമെന്റിലെത്തിയത്. അവിശ്വാസപ്രമേയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു.
Opposition’s chants are nothing in front of MODI MODI chants in Parliament.
— News Arena India (@NewsArenaIndia) July 27, 2023
pic.twitter.com/Oz8Rvt8Ysk
ഇൻഡ്യ...ഇൻഡ്യ വിളികളുമായാണ് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിച്ചത്. ഇതിന് മറുപടിയായാണ് ഭരണപക്ഷം മോദി...മോദി മുദ്രാവാക്യമുയർത്തിയത്. വിദേശകാര്യ മന്ത്രി പ്രസംഗിക്കുമ്പോഴും ഭരണപക്ഷം മുദ്രാവാക്യം വിളി തുടർന്നു. ബഹളം മൂലം അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെട്ടെങ്കിലും മോദി വിളി അവസാനിപ്പിക്കാൻ എൻ.ഡി.എ പക്ഷം തയ്യാറായില്ല.
ബഹളത്തെ തുടർന്ന് ഇരു സഭകളും ഉച്ചക്ക് രണ്ടുമണിവരെ പിരിഞ്ഞു. സർക്കാരിനെതിരായ അവിശ്വാസപ്രമേയം ആദ്യം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എന്നാൽ ഡൽഹി ഓർഡിനൻസ് പാസാക്കിയ ശേഷം ബാക്കി ചർച്ചയാവാമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
Adjust Story Font
16