Quantcast

ബിജെപിയിലെ 'ബി' എന്നാല്‍ വഞ്ചന; 100 ദിന പദ്ധതി വില കുറഞ്ഞ പിആര്‍ സ്റ്റണ്ടെന്ന് ഖാര്‍ഗെ

തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് മേധാവി ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    2 Nov 2024 2:17 AM GMT

Modi vs Kharge
X

ഡല്‍ഹി: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പേരിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശം ചൂടേറിയ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് തിരികൊളുത്തി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാഗ്ദാനങ്ങൾ പാലിക്കാൻ പഴയ പാർട്ടി പാടുപെടുകയാണെന്ന് മോദി തുടർച്ചയായ ട്വീറ്റുകളിലൂടെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

ബിജെപിയിലെ 'ബി' എന്നത് 'വഞ്ചന'യെയും 'ജെ' എന്നത് "ജുംല" (ശൂന്യമായ വാഗ്ദാനങ്ങൾ) യെയുമാണ് സൂചിപ്പിക്കുന്നതെന്ന് ഖാര്‍ഗെ പരിഹസിച്ചു. കർണാടകയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച ഖാര്‍ഗെ “നുണ, വഞ്ചന, വഞ്ചന, കൊള്ള, പരസ്യം” എന്നിവയാണ് ബിജെപി സർക്കാരിനെ ഏറ്റവും നന്നായി നിർവചിക്കുന്ന അഞ്ച് വിശേഷണങ്ങളെന്ന് പറഞ്ഞു. എൻഡിഎയുടെ 100 ദിന പദ്ധതിയെ 'വിലകുറഞ്ഞ പിആർ സ്റ്റണ്ട്' എന്നാണ് ഖാര്‍ഗെ വിശേഷിപ്പിച്ചത്.

തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മോദി സർക്കാർ ഏഴ് തവണ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് മേധാവി ചൂണ്ടിക്കാട്ടി. " അച്ഛേ ദിൻ (നല്ല നാളുകൾ), പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ, വിക്ഷിത് ഭാരത് (വികസിത ഇന്ത്യ)," എന്നിങ്ങനെ ഏഴ് ചോദ്യങ്ങളിൽ ചിലതാണ് ഖാർഗെ ഭരണകക്ഷിയായ എൻഡിഎ സർക്കാരിനോട് ഉന്നയിച്ചത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു ശേഷം കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നായിരുന്നു മോദിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങള്‍ വികസന മുരടിപ്പിലും സാമ്പത്തിക പ്രതിസന്ധിയിലുമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

TAGS :

Next Story