Quantcast

'വിഎസ് അച്യുതാനന്ദൻജിക്ക് ആശംസകൾ'; മലയാള ട്വീറ്റുമായി പ്രധാനമന്ത്രി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം വിഎസ്സും മോദിയും നിൽക്കുന്ന ചിത്രം സഹിതമാണ് ട്വീറ്റ്

MediaOne Logo

Web Desk

  • Published:

    20 Oct 2023 3:10 PM GMT

Prime Minister Narendra Modi wishes VS Achuthanandan on his 100th birthday.
X

ന്യൂഡൽഹി: സമരനായകനും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററി(ഇപ്പോൾ എക്‌സ്)ലാണ് വിഎസിന് പ്രധാനമന്ത്രി മലയാളത്തിൽ നൂറാം ജന്മദിനാശംസയറിയിച്ചത്.

'നൂറാം ജന്മദിനത്തിന്റെ വിശേഷ അവസരത്തിൽ മുൻ കേരള മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദൻജിക്ക് ആശംസകൾ. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പ്രവർത്തിക്കുന്നു. അദ്ദേഹവുമായുള്ള ഇടപഴകലുകൾ ഞാൻ ഓർക്കുന്നു, പ്രത്യേകിച്ചും ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോൾ. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ' പ്രധാനമന്ത്രി ട്വിറ്ററിലെഴുതിയ മലയാളക്കുറിപ്പിൽ പറഞ്ഞു. സമാന കുറിപ്പ് ഇംഗ്ലീഷിലും പോസ്റ്റ് ചെയ്തു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം വിഎസ്സും മോദിയും നിൽക്കുന്ന ചിത്രം സഹിതമാണ് ട്വീറ്റ്.

വി.എസ് അച്യുതാനന്ദന് ജൻമദിനാശംസകളുമായി കോൺഗ്രസ് നേതാവ് പി.ചിദംബരവും നേരത്തെ രംഗത്ത് വന്നിരുന്നു. ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ധീരമായി പോരാടിയ ഒരു പടക്കുതിരയാണ് വി.എസെന്ന് ആശംസകൾ നേർന്നുകൊണ്ട് ചിദംബരം എക്‌സിൽ കുറിച്ചു.

''കേരളത്തിലും രാജ്യത്തിൻറെ മറ്റിടങ്ങളിലും കോൺഗ്രസും സി.പി.എമ്മും പരസ്പരം എതിർക്കുകയും കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ പരമ്പരാഗത എതിരാളികളുമാണ്.എന്നാൽ കേരളത്തിൻറെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ഇന്ന് 100 വയസ് തികയുന്ന വേളയിൽ അദ്ദേഹത്തെ സ്‌നേഹപൂർവ്വം ആശംസിക്കുന്നതിൽ അതൊന്നും തടസമാകുന്നില്ല.അന്നും ഇന്നും ജനങ്ങളുടെ നന്മക്ക് വേണ്ടി എന്ന് താൻ വിശ്വസിച്ചിരുന്ന കാര്യങ്ങൾക്ക് വേണ്ടി ധീരമായി പോരാടിയ ഒരു പടക്കുതിരയായിരുന്നു അദ്ദേഹം. വരുംനാളുകളുകളിൽ അദ്ദേഹത്തിന് ആയുരാരോഗ്യം നേരുന്നു'' ചിദംബരം കുറിച്ചു.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വി.എസ് ആശംസകൾ നേർന്നു. ''പ്രിയങ്കരനും ബഹുമാന്യനുമായ ജനനേതാവിന് ആരോഗ്യവും സന്തോഷവും നേരുന്നതിൽ കേരളത്തിലെ ജനങ്ങളോടൊപ്പം ഞാനും ചേരുന്നു'' അദ്ദേഹം കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും വി.എസ്. അച്യുതാനന്ദന് പിറന്നാളാശംസകൾ നേർന്നിരുന്നു. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി.എസ്. അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി.എസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്. ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങൾ അദ്ദേഹം നയിച്ചു. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ് എന്നും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സമരോത്സുകത പ്രകടിപ്പിച്ച നേതാവാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Prime Minister Narendra Modi wishes VS Achuthanandan on his 100th birthday.

TAGS :

Next Story