Quantcast

മോദിയുടെ മുസ്‌ലിം വിദ്വേഷ പ്രസംഗം; പരാതി നൽകി സിപിഎം

പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് ഡൽഹി പൊലീസിന് പരാതി നൽകിയത്

MediaOne Logo

Web Desk

  • Published:

    22 April 2024 3:32 PM

modi_cpm
X

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്‌ലിം വിദ്വേഷ പരാമർശത്തിൽ സിപിഎം പൊലീസിൽ പരാതി നൽകി. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് ഡൽഹി പൊലീസിന് പരാതി നൽകിയത്. പ്രധാനമന്ത്രിയുടെ പ്രസംഗം സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതാണെന്ന് ബൃന്ദ പരാതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ, പരാതി സ്വീകരിക്കാൻ ഡൽഹി പോലീസ് വിസമ്മതിച്ചുവെന്ന് സിപിഐഎം പറയുന്നു. തുടർന്ന് ഡൽഹി പൊലീസ് കമ്മീഷണർക്ക് പരാതി കൈമാറിയെന്നും സിപിഐഎം തങ്ങളുടെ ഔദ്യോഗിക എക്‌സ്‌ പേജിൽ കുറിച്ചു.

TAGS :

Next Story