Quantcast

വാക്‌സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം: ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി

പണം നൽകി വാക്‌സിനെടുക്കുമ്പോഴും സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു

MediaOne Logo

Web Desk

  • Published:

    8 Oct 2021 4:10 PM GMT

വാക്‌സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം: ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി
X

കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ചേർക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിലിൽ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

കോവിഡിനെതിരായ ദേശീയ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടിയുള്ള പ്രചാരണമായി മാറിയിരിക്കുകയാണെന്ന് ഹരജിയിൽ പറയുന്നു. പണം നൽകി വാക്‌സിനെടുക്കുമ്പോഴും സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

പൊതുസ്ഥലങ്ങളിലെല്ലാം പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പണം ദുർവിനിയോഗം ചെയ്ത് മോദി വൺമാൻ ഷോ കളിക്കുകയാണെന്നും ഹരജിയിൽ പറയുന്നു.

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം വയ്ക്കുന്നതിനെതിരെ പ്രതിപക്ഷകക്ഷികളടക്കം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനുപുറമെ വിദേശരാജ്യങ്ങൡലേക്കു പോകുന്ന ഇന്ത്യക്കാർക്ക് ഇതു നിയമക്കുരുക്കായും മാറിയിരുന്നു. ആൾമാറാട്ടമാണെന്നു തെറ്റിദ്ധരിച്ച് വിദേശത്തെ വിവിധ വിമാനത്താവളങ്ങളിൽ നിരവധി ഇന്ത്യക്കാരെയാണ് തടഞ്ഞുവച്ചിരുന്നത്.

TAGS :

Next Story