Quantcast

തെലങ്കാനയില്‍ അസ്ഹറുദ്ദീന് ലീഡ്

2018 ലെ തെരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ബി.ആര്‍.എസ് ആണ് വിജയിച്ചത്

MediaOne Logo

Web Desk

  • Published:

    3 Dec 2023 3:13 AM

muhammad azharuddin
X

മുഹമ്മദ് അസ്‍ഹറുദ്ദീന്‍

ഹൈദരാബാദ്: തെലങ്കാനയില്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ലീഡ് ചെയ്യുകയാണ്. ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ നിന്നാണ് അസ്ഹറുദ്ദീന്‍ ജനവിധി തേടിയിരിക്കുന്നത്.

2018 ലെ തെരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ബി.ആര്‍.എസ് ആണ് വിജയിച്ചത്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് അസ്ഹറുദ്ദീനെ സ്ഥാനാര്‍ത്ഥിയാക്കിയത്. നിലവിലെ എംഎല്‍എ മങ്കാട്ടി ഗോപിനാഥിനെ തന്നെയാണ് ബിആര്‍എസ് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. ലങ്കാല ദീപക് കുമാറാണ് ബി.ജെ.പി സ്ഥാനാര്‍ഥി.

വോട്ടവകാശം വിനിയോഗിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അസ്ഹറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

TAGS :

Next Story