എം. ശ്രീശങ്കറും ഷമിയുമുൾപ്പടെ 26 പേർക്ക് അർജുന അവാർഡ്
ബാഡ്മിന്റൺ താരങ്ങളായ സാത്വിക് സായിരാജ് രങ്കറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവർക്ക് ഖേൽരത്‌ന
ന്യൂഡൽഹി: മലയാളി ലോങ് ജംപ് താരം എം.ശ്രീശങ്കർ ഉൾപ്പടെ 26 പേർക്ക് അർജുന അവാർഡ്. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും പുരസ്‌കാരത്തിനർഹനായി. ബാഡ്മിന്റൺ താരങ്ങളായ സാത്വിക് സായിരാജ് രങ്കറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവർ ഖേൽരത്‌ന പുരസ്‌കാരത്തിനും അഞ്ചുപേർ ദ്രോണാചാര്യ പുരസ്‌കാരത്തിനും അർഹരായി. മൂന്നു പേർക്കാണ് ധ്യാൻചന്ദ് പുരസ്‌കാരം.
ജനുവരി 9നാണ് പുരസ്‌കാര വിതരണം. പ്രസിഡന്റ് ദ്രൗപദി മുർമു പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ലോകകപ്പിലെ മികച്ച പ്രകടനത്തിനാണ് ഷമിക്ക് പുരസ്‌കാരം. നോമിനേഷൻ പട്ടികയിൽ ഷമിയുടെ പേര് ഉൾപ്പെടുത്താൻ കായിക മന്ത്രാലയത്തോട് ബിസിസിഐ പ്രത്യേക അഭ്യർഥന നടത്തിയിരുന്നു.
അർജുന അവാർഡ് ജേതാക്കളായ മറ്റ് താരങ്ങൾ:
1.ഓജസ് പ്രവീൺ (ആർച്ചറി)
2. അതിഥി ഗോപിചന്ദ് സ്വാമി (ആർച്ചറി)
3.പാറുൽ ചൗധരി (അത്‌ലറ്റിക്‌സ്)
4.മുഹമ്മദ് ഹസ്സാമുദ്ദീൻ(ബോക്‌സിംഗ്)
5.അനുഷ് അഗർവാല (കുതിരയോട്ടം)
6.ആർ.വൈശാലി (ചെസ്സ്)
7.ദിവ്യാകൃതി സിങ് (കുതിരയോട്ടം)
8.ദിക്ഷ ദഗർ (ഗോൾഫ്)
9.കൃഷൻ ബഹദൂർ( ഹോക്കി)
10.പുഖ്‌രംബം സുശീല ചാനു(ഹോക്കി)
11.പവൻ കുമാർ(കബഡി)
12.റിതു നേഗി(കബഡി)
13.നസ്‌റീൻ(ഖോഖോ)
14.പിങ്കി(ലോൺ ബൗൾസ്)
15.ഐശ്വര്യ പ്രതാപ് സിങ് തോമർ(ഷൂട്ടിങ്)
16.ഇഷാ സിങ്(ഷൂട്ടിംഗ്)
17.ഹരീന്ദർ പൽ സിങ് സന്ധു(സ്‌ക്വാഷ്)
18.ഐഹിക മുഖർജി(ടേബിൾ ടെന്നീസ്)
19.സുനിൽ കുമാർ(ഗുസ്തി)
20.അൻതീം പംഖൽ(ഗുസ്തി)
21.നാവോറം റോഷിബിനാ ദേവി(വുഷു)
22.ശീതൾ ദേവി(പാര ആർച്ചറി)
23.ഇല്ലൂരി അജയ് കുമാർ(ബ്ലൈൻഡ് ക്രിക്കറ്റ്)
24.പ്രാചി യാദവ്(പാര കനോയിങ്)
Adjust Story Font
16