Quantcast

"എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നത് എന്തിനാണ്"; ഗ്യാന്‍വാപിയില്‍ ആര്‍.എസ്.എസ് മേധാവി

ഗ്യാൻവാപിയിൽ കോടതി എന്താണോ വിധിക്കുന്നത് അത് അംഗീകരിക്കണമെന്ന് മോഹന്‍ ഭഗവത്

MediaOne Logo

Web Desk

  • Updated:

    2022-06-02 17:32:07.0

Published:

2 Jun 2022 5:03 PM GMT

എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നത് എന്തിനാണ്; ഗ്യാന്‍വാപിയില്‍ ആര്‍.എസ്.എസ് മേധാവി
X

ഡല്‍ഹി: എല്ലാ പള്ളികളിലും ശിവലിംഗം തേടിപ്പോകുന്ന പ്രവണത ശരിയല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഗ്യാൻവാപിയിൽ കോടതി എന്താണോ വിധിക്കുന്നത് അത് അംഗീകരിക്കണം. ചില സ്ഥലങ്ങളിൽ പവിത്രത തോന്നാം. എന്നാൽ ഓരോദിവസവും പുതിയ വിഷയങ്ങളമായി വരരുതെന്നും മോഹൻഭഗവത് നാഗ്പൂരിൽ പറഞ്ഞു.

"നമ്മൾ എന്തിനാണ് തർക്കം വർധിപ്പിക്കുന്നത്? നമുക്ക് ഗ്യാന്‍വാപിയോട് ഭക്തിയുണ്ട് എന്നത് ശരിയാണ്. എന്നാൽ എന്തിനാണ് എല്ലാ മസ്ജിദുകളിലും ഒരു ശിവലിംഗം നമ്മള്‍ തിരയുന്നത്?- മോഹന്‍ ഭഗവത് ചോദിച്ചു.

ചരിത്രം ആർക്കും മാറ്റാനാവില്ല. ഇന്നത്തെ ഹിന്ദുക്കളോ മുസ്ലിംകളോ ഉണ്ടാക്കിയതല്ല അത്. ഓരോ ദിവസവും പുതിയ വിഷയങ്ങളുമായി വരരുത്. കോടതി എന്താണോ വിധിക്കുന്നത് അത് അം​​ഗീകരിക്കണമെന്നും അതിനെ ചോദ്യം ചെയ്യരുതെന്നും മോഹന്‍ ഭഗത് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story