Quantcast

കുരങ്ങുപനി: മുംബൈയില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കി

രോഗം സംശയിക്കുന്നവരെ നിരീക്ഷണത്തിലാക്കാന്‍ കസ്തൂര്‍ബ ആശുപത്രിയിലാണ് വാര്‍ഡ് സജ്ജമാക്കിയത്

MediaOne Logo

Web Desk

  • Published:

    23 May 2022 11:56 AM GMT

കുരങ്ങുപനി: മുംബൈയില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കി
X

മുംബൈ: ചില രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കി. രോഗം സംശയിക്കുന്നവരെ നിരീക്ഷണത്തിലാക്കാന്‍ കസ്തൂര്‍ബ ആശുപത്രിയിലാണ് വാര്‍ഡ് സജ്ജമാക്കിയത്. 28 കിടക്കകളുള്ള വാര്‍ഡാണ് ക്രമീകരിച്ചത്.

നഗരത്തിൽ ഇതുവരെ കുരങ്ങുപനി ബാധിച്ചതായി സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷന്‍ അറിയിച്ചു. വിദേശത്തു നിന്ന് വരുന്ന യാത്രക്കാരെ വിമാനത്താവളത്തില്‍ പരിശോധിക്കുന്നുണ്ട്. കുരങ്ങുപനി ലക്ഷണങ്ങളുള്ളവരെ കസ്തൂർബ ആശുപത്രിയിലേക്ക് റഫർ ചെയ്യാന്‍ മുംബൈയിലെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി. സാമ്പിളുകൾ പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയയ്‌ക്കുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.

മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണുന്നതും ഇടയ്ക്കിടെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതുമായ രോഗമാണ് കുരങ്ങുപനി. രണ്ട് മുതൽ നാല് ആഴ്ച വരെ നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങളുണ്ടാവും. ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാം. മരണ നിരക്ക് 10 ശതമാനം വരെയാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം. ഈ രോഗത്തിന് സാധാരണയായി 7 മുതൽ 14 ദിവസം വരെ ഇൻകുബേഷൻ കാലാവധിയുണ്ട്. ത്വക്ക്, കണ്ണ്, മൂക്ക് വായ എന്നിവയിലൂടെയാണ് വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നത്.

Summary- In the wake of monkeypox cases reported from some countries, the Mumbai civic body has kept a 28-bed ward ready at the Kasturba Hospital here for the isolation of suspected patients, officials said

TAGS :

Next Story