Quantcast

കുരങ്ങുപനി; രാജ്യത്ത് കർശന നിരീക്ഷണം ഏർപ്പെടുത്താൻ നിര്‍ദേശം

ഐ.സി.എം.ആറിനും എന്‍.സി.ഡി.സിക്കുമാണ് നിരീക്ഷണച്ചുമതല നൽകിയത്

MediaOne Logo

Web Desk

  • Updated:

    2022-05-24 01:33:30.0

Published:

24 May 2022 1:01 AM GMT

കുരങ്ങുപനി; രാജ്യത്ത് കർശന നിരീക്ഷണം  ഏർപ്പെടുത്താൻ നിര്‍ദേശം
X

ഡല്‍ഹി: വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് കർശന നിരീക്ഷണം ഏർപ്പെടുത്താൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശം. ഐ.സി.എം.ആറിനും എന്‍.സി.ഡി.സിക്കുമാണ് നിരീക്ഷണച്ചുമതല നൽകിയത്. ആവശ്യമെങ്കിൽ രോഗം സ്ഥിരീകരിച്ച രാജ്യത്ത് നിന്ന് വരുന്നവർക്ക് വിമാന‍ത്താവളത്തിൽ പ്രത്യേകം പരിശോധന ഏർപ്പെടുത്തും. മുംബൈയിൽ 28 ബെഡുകളുള്ള ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്.

12 രാജ്യങ്ങളിൽ കുരങ്ങ് പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് രാജ്യത്തും നീരീക്ഷണം കർശനമാക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. സെന്‍റര്‍ ഫോർ ഡിസീസ് കണ്‍ട്രോളിനും ഐ.സി.എം.ആറിനും ആണ് നിരീക്ഷണ ചുമതല. സംശയം തോന്നുന്ന സാമ്പിളുകൾ വിദഗ്ധ പരിശോധനക്ക് അയക്കാനാണ് നിർദേശം. ആവശ്യമെങ്കിൽ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പ്രത്യേകം പരിശോധിക്കും. മറ്റ് രാജ്യങ്ങളിലെ രോഗ വ്യാപനത്തിന്‍റെ തീവ്രത പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിലുള്ള തീരുമാനം ഉണ്ടാവുക. രോഗം ഇന്ത്യയിലേക്കും എത്താൻ സാധ്യത മുന്നിൽ കണ്ട് മുംബൈയിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചു.

കസ്തൂര്‍ബ ആശുപത്രിയിൽ 28 ബെഡുകളുളള ഐസൊലേഷൻ വാർഡ് തയ്യാറാക്കി. മഹാരാഷ്ട്രയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗം ആദ്യം സ്ഥിരീകരിച്ചത് ആഫ്രിക്കയിലാണ്. 12 രാജ്യങ്ങളിലായി ഇതുവരെ 92 കേസുകളാണ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളുള്ള 28 കേസുകൾ വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്.



TAGS :

Next Story