Quantcast

തൂക്കുപാലം തകർന്ന സംഭവം; ബി.ജെ.പിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം

ടെൻഡർ പോലും വിളിക്കാതെയാണ് രണ്ട് കോടി രൂപയ്ക്ക് പ്രാദേശിക ഭരണകൂടം പാലത്തിൻ്റെ അറ്റകുറ്റപ്പണിയുടെ കരാർ നൽകിയത്.

MediaOne Logo

Web Desk

  • Published:

    2 Nov 2022 1:01 AM GMT

തൂക്കുപാലം തകർന്ന സംഭവം; ബി.ജെ.പിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം
X

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നതിൽ കരാർ കമ്പനിയുടെ പേരിൽ ബി.ജെ.പിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. വാച്ച് നിർമാതാക്കളായ കമ്പനിക്ക് കരാർ നൽകിയത് ടെൻഡർ പോലും വിളിക്കാതെ ആണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന. അജന്ത ഗ്രൂപ്പിന് കീഴിൽ വാച്ച് നിർമാതാക്കളായ ഒവേര കമ്പനിക്ക് 15 വർഷത്തേക്ക് ആയിരുന്നു മോർബി തൂക്കുപാലത്തിൻ്റെ മേൽനോട്ട പരിപാലന ചുമതല നൽകിയത്.

ഒന്നര നൂറ്റാണ്ട് പഴക്കമുള്ള പാലം നവീകരണം നടത്തി നാലാം ദിവസം തകർന്ന് വീണത് ആണ് ഇപ്പൊൾ ബി.ജെ.പിയെയും ഗുജറാത്ത് സർക്കാരിനെയും ഒരുപോലെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ടെൻഡർ പോലും വിളിക്കാതെയാണ് രണ്ട് കോടി രൂപയ്ക്ക് പ്രാദേശിക ഭരണകൂടം പാലത്തിൻ്റെ അറ്റകുറ്റപ്പണിയുടെ കരാർ നൽകിയത്.

എട്ട് മാസം സമയം ഉണ്ടായിട്ടും ഗുജറാത്തിലെ പ്രാദേശിക പുതുവർഷ ദിനത്തിൽ പാലം തുറന്നത് തങ്ങളുടെ അറിവോടെ അല്ലെന്നാണ് ഗുജറാത്ത് സർക്കാരും മോർബി തദ്ദേശ ഭരണകൂടവും പറയുന്നത്. അപകടം നടന്ന ഞായറാഴ്ച മുൻകൂട്ടി നിശ്ചയിച്ചതിലും ഉയർന്ന തുകയാണ് ടിക്കറ്റിന് ഓവേര കമ്പനി ഈടാക്കിയത്.

ഇതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബി.ജെ.പി ആവർത്തിക്കുമ്പോഴും കേസിൽ പ്രതിസ്ഥാനത്ത് ഉള്ള കമ്പനിയുടെ പേര് പോലും എഫ്.ഐ.ആറിൽ പരാമർശിക്കാത്ത ഗുജറാത്ത് സർക്കാരിൻ്റെ നടപടിയെ ആണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. ബിജെപി കരാർ കമ്പനിയിൽ നിന്ന് സംഭാവന വാങ്ങിയിട്ടുണ്ട് എങ്കിൽ അക്കാര്യം പുറത്തുവിടണമെന്നാണ് ആംആദ്മി പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

ബി.ജെ.പിയും കരാർ കമ്പനിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാർട്ടിയുടെ മുഖം രക്ഷിക്കാൻ ഉള്ള ശ്രമത്തിലാണ് പ്രധാന മന്ത്രി ഉൾപ്പടെയുള്ള ബി.ജെ.പി നേതാക്കൾ.

TAGS :

Next Story