Quantcast

കോടതിയിൽ കെട്ടികിടക്കുന്നത് 4 കോടിയിലേറെ കേസുകൾ; സുപ്രീംകോടതിയുടെ പരിഗണന കാത്ത് 71,000 കേസുകൾ

കേസുകളുടെ നടത്തിപ്പ് അനിശ്ചിതമായി നീളുന്നത് നീതി നിഷേധമാണെന്നാണ് വിലയിരുത്തപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    6 Aug 2022 2:04 AM GMT

കോടതിയിൽ കെട്ടികിടക്കുന്നത് 4 കോടിയിലേറെ കേസുകൾ; സുപ്രീംകോടതിയുടെ പരിഗണന കാത്ത് 71,000 കേസുകൾ
X

ഡല്‍ഹി: സുപ്രീംകോടതിയിൽ തീർപ്പ് കാത്ത് കിടക്കുന്നത് 71,000 കേസുകൾ. രാജ്യത്തെ കീഴ്‌ക്കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം നാല് കോടിയിലേറെയാണ്. കേസുകളുടെ നടത്തിപ്പ് അനിശ്ചിതമായി നീളുന്നത് നീതി നിഷേധമാണെന്നാണ് വിലയിരുത്തപ്പെടുന്നത് .

കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു രാജ്യസഭയിലാണ് കെട്ടിക്കിടക്കുന്ന ഭീമമായ കേസുകളുടെ എണ്ണം വിവരിച്ചത്. 25 ഹൈക്കോടതികളിലായി 59 ലക്ഷത്തിലേറെ കേസുകളാണ് പരിഗണന കാത്ത് കിടക്കുന്നത്. പത്ത് ലക്ഷത്തി ഇരുപത്താറായിരത്തി ഒരുന്നൂറ്റി അന്‍പത്തി എട്ട് കേസുകളുമായി അലഹബാദ് ഹൈക്കോടതിയാണ് മുന്നിൽ. കേരള ഹൈക്കോടതിയിലെ എണ്ണം രണ്ട് ലക്ഷത്തി ഇരുന്നൂറ്റി മുപ്പത്തി മൂന്ന്. സിവിൽ കേസുകൾ ഒരുലക്ഷത്തി അറുപത്തി ഏഴായിരത്തി എണ്ണൂറ്റി അറുപത്തി അഞ്ച്. ക്രിമിനൽ കേസുകൾ നാൽപത്തി രണ്ടായിരത്തി മുന്നൂറ്റി അറുപത്തി എട്ട്. കീഴ്കോടതികളിൽ സിവിലും ക്രിമിനലുമായി പതിമൂന്ന് ലക്ഷത്തിലേറെ കേസ്. ജോലി ഭാരത്തിന് അനുസരിച്ചു ന്യായാധിപരെയും കോടതി ഉദ്യോഗസ്ഥരെയും നിയമിക്കാത്തതാണ്‌ കേസുകൾ കുന്നുകൂടുന്നതിനുള്ള പ്രധാന കാരണം.

TAGS :

Next Story