2022ല്‍ രാജ്യത്ത് 6000ത്തിലധികം സ്ത്രീധന പീഡന മരണങ്ങള്‍; ഏറ്റവും കൂടുതല്‍ യുപിയില്‍
2022-ൽ സ്ത്രീധന മരണങ്ങളുടെ എണ്ണത്തിൽ 4.5% കുറവും 1961-ലെ സ്ത്രീധന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ 0.6% കുറവും ഉണ്ടായിട്ടുണ്ട്
പ്രതീകാത്മക ചിത്രം
ഡല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ആറായിരത്തിലധികം സ്ത്രീധന പീഡന മരണങ്ങള്‍. 2022ല്‍ സ്ത്രീധന നിരോധന നിയമപ്രകാരം 2022ൽ 13,479 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ തിങ്കളാഴ്ച പുറത്തുവിട്ട കണക്കില്‍ പറയുന്നു.
സ്ത്രീധന മരണങ്ങളുടെ എണ്ണത്തിലും സ്ത്രീധന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലും നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും കണക്കുകൾ ഇപ്പോഴും ആശങ്കപ്പെടുത്തുന്നതാണ്. 2022-ൽ സ്ത്രീധന മരണങ്ങളുടെ എണ്ണത്തിൽ 4.5% കുറവും 1961-ലെ സ്ത്രീധന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ 0.6% കുറവും ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സ്ത്രീധന പീഡന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഉത്തര്‍പ്രദേശിലാണ്. 2218 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ബിഹാറാണ് തൊട്ടുപിന്നില്‍(1057). മധ്യപ്രദേശ്(518),കര്‍ണാടക -167, തെലങ്കാന-137,തമിഴ്നാട്-29,കേരളം-11 എന്നിങ്ങനെയാണ് കണക്കുകള്‍.
സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് മുന്നില്‍. യുപിയില്‍ 4807 കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ബിഹാര്‍ -3580, കര്‍ണാടക-2,2224,ആന്ധ്രാപ്രദേശ്-298,തമിഴ്നാട്-220,കേരളം-28,തെലങ്കാന-6 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ കണക്കുകള്‍. പരാതികളില്‍ കഴമ്പുണ്ടായിരുന്നെങ്കിലും മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ സ്ത്രീധന പീഡനമരണവുമായി ബന്ധപ്പെട്ട 359 കേസുകള്‍ അവസാനിപ്പിച്ചുവെന്ന് എന്‍സിആര്‍ബി വ്യക്തമാക്കുന്നു. അതിനിടെ, അഞ്ച് മരണങ്ങൾ മറ്റൊരു ഏജൻസിയിലേക്കോ സംസ്ഥാനത്തിലേക്കോ മാറ്റി, കഴിഞ്ഞ വർഷം 4,148 കേസുകളില്‍ കുറ്റപത്രം സമർപ്പിച്ചു.
Adjust Story Font
16