രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലും
കേരളത്തിലെ 14 ജില്ലകളിലും മഹാരാഷ്ട്രയിലെ 15 ജില്ലകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. രാജ്യത്ത് ഇപ്പോഴും കോവിഡിന്റെ രണ്ടാംതരംഗം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ പകുതിയും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ രാജ്യത്ത് നിന്ന് പൂര്‍ണമായി പോയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കേരളത്തിലെ 14 ജില്ലകളിലും മഹാരാഷ്ട്രയിലെ 15 ജില്ലകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. രാജ്യത്ത് ഇപ്പോഴും കോവിഡിന്റെ രണ്ടാംതരംഗം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
രാജ്യത്തെ കോവിഡ് നിരക്കില്‍ ക്രമാനുഗതമായ കുറവ് കാണിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച പുതിയ കേസുകളില്‍ എട്ട് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. പുതിയ കോവിഡ് കേസുകളില്‍ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 90 ജില്ലകളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കുറയുന്നു എന്നതുകൊണ്ട് സുരക്ഷാ നടപടികളില്‍ വീഴ്ച വരുത്തരുത്. യു.കെ, റഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ കോവിഡ് ശക്തമായി തിരിച്ചുവരികയാണ്. നമ്മുടെ രാജ്യത്ത് ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യസെക്രട്ടറി പറഞ്ഞു.
Adjust Story Font
16