യു.പിയിൽ മന്ത്രവാദിയുടെ കൂടെ ജീവിക്കാൻ നാല് മാസം പ്രായമായ കുഞ്ഞിനെ ബലി നൽകിയ മാതാവ് അറസ്റ്റിൽ | Mother, sacrifices, child, Arrest, Uttar Pradesh, Tantrik

യു.പിയിൽ മന്ത്രവാദിയുടെ കൂടെ ജീവിക്കാൻ നാല് മാസം പ്രായമായ കുഞ്ഞിനെ ബലി നൽകിയ മാതാവ് അറസ്റ്റിൽ

തൂമ്പ കൊണ്ട് വെട്ടിയാണ് യുവതി പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Updated:

    10 Jan 2023 12:38 PM

Published:

10 Jan 2023 12:36 PM

യു.പിയിൽ മന്ത്രവാദിയുടെ കൂടെ ജീവിക്കാൻ നാല് മാസം പ്രായമായ കുഞ്ഞിനെ ബലി നൽകിയ മാതാവ് അറസ്റ്റിൽ
X

ലഖ്നൗ: ആഗ്രഹം നിറവേറ്റാനായി നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകിയ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് സംഭവം. ആവശ്യമുള്ളത് സാധിക്കാൻ സ്വന്തം കുട്ടിയെ ബലി നൽകണമെന്ന മന്ത്രവാദിയുടെ വാക്ക് കേട്ടാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്.

ഗോസയ്​ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മജ്രെ ധനുവാദിഹ് ​ഗ്രാമത്തിലാണ് കൊടുംക്രൂരത അരങ്ങേറിയത്. ഇവിടെ താമസിക്കുന്ന 35കാരിയായ മഞ്ജു ദേവിയാണ് അറസ്റ്റിലായത്.

മന്ത്രവാദിയും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇയാളുടെ കൂടെ ജീവിക്കണം എന്ന ആ​ഗ്രഹം നിറവേറ്റാനായിരുന്നു യുവതി സ്വന്തം കുഞ്ഞിനെ ​ഗ്രാമത്തിലെ കറുത്ത വി​ഗ്രഹത്തിന് മുന്നിലെത്തിച്ച് ബലി നൽകിയത്. തൂമ്പ കൊണ്ട് വെട്ടിയാണ് യുവതി പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും ചെയ്തു. കൃത്യത്തിന് ഉപയോ​ഗിച്ച തൂമ്പ സംഭവസ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു.

കുഞ്ഞിനെ കൊല്ലാൻ യുവതിയെ പ്രേരിപ്പിച്ച മന്ത്രവാദിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മന്ത്രവാദി ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും സുൽത്താൻപൂർ പൊലീസ് സൂപ്രണ്ട് സോമെൻ വർമ വ്യക്തമാക്കി.

TAGS :

Next Story