പാര്‍ലമെന്‍റിലെ പ്രതിഷേധങ്ങളില്‍ നടപടിക്ക് നീക്കം; പ്രതിപക്ഷ അംഗങ്ങൾക്കെതിരെ വാച്ച് ആൻഡ് വാർഡ് റിപ്പോർട്ട്
പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യസഭാ നേതാവ് കൂടിയായ മന്ത്രി പിയൂഷ് ഗോയൽ പത്രസമ്മേളനം നടത്തി മണിക്കൂറുകൾക്കകമാണ് മാർഷൽ റിപ്പോർട്ട് എത്തിയത്
പാർലമെന്‍റിലെ വാച്ച് ആൻഡ് വാർഡർ റിപ്പോർട്ട് എതിരായതോടെ എളമരം കരിം ഉൾപ്പെടെ അംഗങ്ങൾക്ക് എതിരെ നടപടി ഉണ്ടാകുമോ എന്നതാണ് ഡൽഹിയിൽ ഉയരുന്ന ചോദ്യം. പ്രതിപക്ഷ എം.പിമാർക്കെതിരെ നടപടി എടുപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം.
പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യസഭാ നേതാവ് കൂടിയായ മന്ത്രി പിയൂഷ് ഗോയൽ പത്രസമ്മേളനം നടത്തി മണിക്കൂറുകൾക്കകമാണ് മാർഷൽ റിപ്പോർട്ട് എത്തിയത്.അംഗങ്ങളുടെ പേരെടുത്ത് പരാമർശിച്ചാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാന്‍റെ നേതൃത്വത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ചെന്ന വാർത്തയ്ക്കു ഒപ്പമാണ് എളമരം കരിം,ബിനോയ് വിശ്വം എന്നിവരെ പ്രതിക്കൂട്ടിലാക്കുന്ന മാർഷൽ റിപ്പോർട്ട്.
പാർലമെന്‍റില്‍ അപമര്യാദയായി പെരുമാറിയ അംഗങ്ങളെ സ്ഥിരമായി ഒഴിവാക്കണം എന്നതാണ് ബി.ജെ.പി ആവശ്യം. പുതിയതായി നിയോഗിക്കുന്ന സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും അംഗങ്ങളുടെ ഭാവി. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചും ആരോപണവിധേയരായ അംഗങ്ങളുടെ മൊഴി എടുത്തുമായിരിക്കും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
Adjust Story Font
16