പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന്‍റെ രണ്ടാം ദിനം ഇന്ന് പുതിയ മന്ദിരത്തിൽ
പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ഇന്ന് ഉച്ച്യ്ക്ക് 1.15 ന് ലോക്സഭയും 2.15ന് രാജ്യസഭയും സമ്മേളിക്കും
പുതിയ പാര്‍ലമെന്‍റ് മന്ദിരം
ഡല്‍ഹി: പ്രത്യേക സമ്മേളനത്തിന്‍റെ രണ്ടാം ദിനം പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക്. പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ഇന്ന് ഉച്ച്യ്ക്ക് 1.15 ന് ലോക്സഭയും 2.15ന് രാജ്യസഭയും സമ്മേളിക്കും. വനിതാ സംവരണ ബില്ലുകൾപ്പെടെ നിരവധി ബില്ലുകൾ പുതിയ പാർലമെന്‍റില്‍ പരിഗണനക്ക് വരും.
ഗണേശ ചതുര്‍ഥിയായ ഇന്നാണ് പാര്‍ലമെന്‍റിന്‍റെ പുതിയ മന്ദിരത്തില്‍ ആദ്യ സിറ്റിങ് നടക്കുക.പഴയ മന്ദിരത്തിന്‍റെ പൈതൃകത്തോടുള്ള ആദരവ് അര്‍പ്പിക്കാന്‍ ഇന്ന് ലോക്‌സഭയിലേയും രാജ്യസഭയിലേയും എല്ലാ അംഗങ്ങളും പാര്‍ലമെന്‍റ് മന്ദിരത്തിനു മുന്നില്‍ പ്രത്യേക യോഗം ചേരും.യോഗത്തിനു മുമ്പ് രാവിലെ 9.30ന് മന്ദിരത്തിനു മുന്നില്‍ അംഗങ്ങള്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കും.യോഗത്തിനു ശേഷമാകും പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് അംഗങ്ങള്‍ പ്രവേശിക്കുക.തുടർന്ന് 11 മണിക്ക് പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളിലെയും അംഗങ്ങള്‍ പങ്കെടുക്കുന്ന സംയുക്തസമ്മേളനം നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘഡ്, സ്പീക്കര്‍ ഓം ബിര്‍ല, രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ സംസാരിക്കും.ഇവർക്ക് പുറമെ ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായ മേനക ഗാന്ധി, രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായ മന്‍മോഹന്‍ സിങ്, ഇരുസഭകളിലുമായി ഏറ്റവും അധികകാലം അംഗമായ ഷിബു സോറന്‍ എന്നിവരും സംസാരിക്കും. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരും എം.പിമാരും പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കും.രാജ്യസഭ ഉച്ചയ്ക്ക് 2.15 ന് പുതിയ പാർലമെന്‍റ് മന്ദിരത്തിലെ അപ്പർ ഹൗസ് ചേംബറിലും ലോക്‌സഭ 1.15 ന് ലോവർ ഹൗസ് ചേംബറിലും ചേരും. രാജ്യസഭയില്‍ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്‍റെ വിജയത്തെക്കുറിച്ച് പ്രത്യേക ചര്‍ച്ച നടക്കും.
Adjust Story Font
16