'എനിക്കൊപ്പം സെല്‍ഫി എടുക്കണോ? 100 രൂപ വേണം': മധ്യപ്രദേശ് മന്ത്രി
സെല്‍ഫി എടുക്കുമ്പോൾ സമയം പോകുന്ന കാര്യമാണെന്നും ഇതുകാരണം തന്റെ പരിപാടികള്‍ വൈകാറുണ്ടെന്നുമാണ് സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രിയായ ഉഷ താക്കൂര്‍ പറയുന്നത്.
തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കണമെങ്കിൽ പണം നൽകണമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍. സെല്‍ഫി എടുക്കുമ്പോൾ സമയം പോകുന്ന കാര്യമാണെന്നും ഇതുകാരണം തന്റെ പരിപാടികള്‍ വൈകാറുണ്ടെന്നുമാണ് സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രിയായ ഉഷ താക്കൂര്‍ പറയുന്നത്.
'ഒരുപാട് സമയം സെൽഫിക്ക് വേണ്ടി പാഴാകുന്നു. അതുകൊണ്ടുതന്നെ എന്റെ പരിപാടികൾ മണിക്കൂറുകളോളം വൈകുന്നു. പാർട്ടി സംഘടനാതലത്തിൽ നിന്ന് നോക്കിയാൽ എനിക്കൊപ്പം സെൽഫി എടുക്കുന്നതിന് 100 രൂപ ബിജെപി പ്രാദേശിക മണ്ഡൽ യൂണിറ്റുകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം'- മന്ത്രി പറഞ്ഞു.
തന്നെ സ്വീകരിക്കാനായി പൂച്ചെണ്ടുകളുടെ ആവശ്യമില്ലെന്നും പകരം പുസ്തകങ്ങള്‍ നല്‍കിയാല്‍ മതിയാകുമെന്നും ഉഷ താക്കൂര്‍ പറഞ്ഞു. 2015ൽ മധ്യപ്രദേശിലെ തന്നെ മന്ത്രിയായ കുൻവാർ വിജയ് ഷായും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. തനിക്കൊപ്പം സെൽഫി എടുക്കുന്നതിന് 10 രൂപ നൽകണമെന്നായിരുന്നു ഷായുടെ പ്രഖ്യാപനം.
Adjust Story Font
16