Quantcast

മധ്യപ്രദേശില്‍ സ്കൂള്‍ ആക്രമിച്ച സംഭവം: അന്വേഷണം കൂടുതല്‍ പേരിലേക്ക്, യൂ ട്യൂബര്‍ക്കായി തിരച്ചില്‍

മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചു നാന്നൂറോളം ബജ്‌റംഗ്‌ദൾ-വിഎച്ച്പി പ്രവർത്തകരാണ് സ്‌കൂൾ ആക്രമിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-12-08 00:58:55.0

Published:

8 Dec 2021 12:55 AM GMT

മധ്യപ്രദേശില്‍ സ്കൂള്‍ ആക്രമിച്ച സംഭവം: അന്വേഷണം കൂടുതല്‍ പേരിലേക്ക്, യൂ ട്യൂബര്‍ക്കായി തിരച്ചില്‍
X

മധ്യപ്രദേശിലെ വിദിശ ജില്ലയിൽ സ്‌കൂൾ ആക്രമിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചു നാനൂറോളം ബജ്‌റംഗ്‌ദൾ-വിഎച്ച്പി പ്രവർത്തകരാണ് സ്‌കൂൾ ആക്രമിച്ചത്. ഇന്നലെ 11 പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു.

വിദിശ ജില്ലയിലെ ക്രിസ്ത്യൻ മാനേജ്മെന്‍റ് സ്‌കൂളിന് നേരെ ഇന്നലെ ഉച്ചയ്ക്കാണ് ആക്രമണമുണ്ടായത്. യൂ ട്യൂബ് ചാനൽ വഴി വീഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. സ്‌കൂളിന്‍റെ രണ്ടു കിലോമീറ്റർ അകലെയുള്ള സെന്‍റ് ജോസഫ് പള്ളിയിൽ കുട്ടികൾ ആദികുർബാന സ്വീകരിക്കുന്ന ചിത്രം ഉപയോഗിച്ച്, സ്‌കൂൾ മതപരിവർത്തനം നടത്തുകയാണെന്ന് പ്രചരിപ്പിച്ചു. സ്‌കൂളിലേക്ക് വിഎച്ച്പി, ബജ്‌രംഗദൾ പ്രവർത്തകർ പ്രകടനമായി എത്തിയാണ് അക്രമം അഴിച്ചുവിട്ടത്. സ്‌കൂളിന് നേരെ കല്ലെറിയുകയും ജനലുകൾ തകർക്കുകയും വാഹനങ്ങൾക്ക് കേടുപാട് വരുത്തുകയും ചെയ്തു. പൊലീസിനെ നേരത്തെ വിവരം അറിയിച്ചിരുന്നെങ്കിലും അക്രമം ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചില്ല.

കേസെടുക്കാനും പ്രതികളെ പിടികൂടാനും പൊലീസ് ആദ്യം മടിച്ചു. ഒടുവിൽ ജില്ലാകളക്ടർ ഇടപെട്ടതോടെയാണ് എഫ്ഐആർ രേഖപ്പെടുത്താനും നാല് പേരെ പിടികൂടാനും തയ്യാറായത്. യൂട്യൂബർക്കെതിരെ സൈബർ കേസ് എടുക്കണമെന്ന് സ്‌കൂൾ അധികൃതർ പൊലീസിനോട് ആവശ്യപ്പെട്ടു.

TAGS :

Next Story