ഇന്ത്യയിൽ എംപോക്‌സ് സ്ഥിരീകരിച്ചു
ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് രോഗബാധ.
ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. ലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് രോഗബാധ. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്‌സാണ് സ്ഥിരീകരിച്ചത്. അതേസമയം ലോകാരോഗ്യസംഘടന നിലവിൽ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥക്ക് കാരണമായിട്ടുള്ള വൈറസല്ല ഇതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആഫ്രിക്കയിൽ നിലവിൽ പടരുന്നത് ക്ലേഡ് 1 എംപോക്‌സ് വൈറസാണ്. ക്ലേഡ് 2 വിനെക്കാൾ അപകടകാരിയായ വൈറസാണിത്. ഒറ്റപ്പെട്ട കേസാണിതെന്നും 2002 ജൂലൈ മുതൽ ഇതുവരെ ഇന്ത്യയിൽ 30 പേർക്ക് സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പടിഞ്ഞാറൻ ആഫ്രിക്കയിൽ സന്ദർശനം നടത്തിയ യുവാവിനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ ഐസൊലേഷനിലാണ്.
Next Story
Adjust Story Font
16