Quantcast

'മിസ്റ്റർ ഹിറ്റ്‌ലർ, ഇത് ജർമനിയല്ല'; പാർലമെന്റിലെ വാക്കുവിലക്കിൽ കമൽഹാസന്റെ മക്കൾ നീതി മയ്യം

''നിങ്ങൾ രാജവാഴ്ച തിരികെ കൊണ്ടുവരികയാണോ?''

MediaOne Logo

Web Desk

  • Updated:

    2022-07-14 15:23:27.0

Published:

14 July 2022 3:00 PM GMT

മിസ്റ്റർ ഹിറ്റ്‌ലർ, ഇത് ജർമനിയല്ല; പാർലമെന്റിലെ വാക്കുവിലക്കിൽ കമൽഹാസന്റെ മക്കൾ നീതി മയ്യം
X

പാർലമെന്റിലെ വാക്കുവിലക്കിൽ വിമർശനവുമായി കമൽഹാസന്റെ മക്കൾ നീതിമയ്യം. മിസ്റ്റർ ഹിറ്റലർ, ഇത് ജർമ്മനിയല്ല. നിങ്ങൾ രാജവാഴ്ച തിരികെ കൊണ്ടുവരികയാണോ എന്ന് മക്കൾ നീതിമയ്യം ഇറക്കിയ പ്രസ്താവനയിൽ ചോദിക്കുന്നു.

'മിസ്റ്റർ ഹിറ്റ്ലർ, ഇത് ജർമ്മനിയല്ല! നിങ്ങൾ രാജവാഴ്ച തിരികെ കൊണ്ടുവരികയാണോ? മക്കൾ നീതിമയ്യം ട്വീറ്റ് ചെയ്തു.

നാടകം,അഴിമതി,ലജ്ജാകരം, സ്വേച്ഛാധിപത്യം,വഞ്ചന തുടങ്ങിയ വിലക്കിയ വാക്കുകളും പ്രസ്താവനയിൽ ഉൾപെടുത്തിയിട്ടുണ്ട്. ഇത് ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്രത്തിനും വിലങ്ങുതടിയാവുന്ന പ്രവൃത്തിയാണ്. വിമർശനം ജനാധിപത്യപരമായ അവകാശമാണെന്നും അത് അനുവദിച്ചില്ലെങ്കിൽ ഭരണഘടനയെ നേരിട്ട് വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും മന്ത്രിമാരും വിമർശനങ്ങൾക്കും അഭിപ്രായങ്ങൾ കേൾക്കാനും തയ്യാറല്ലെങ്കിൽ രാജാവും മന്ത്രിമാരും വാഴ്ത്തപ്പെടുന്ന രാജവാഴ്ചയിലേക്ക് മടങ്ങുകയാണെന്നാണോ അതിനർത്ഥം? മക്കൾ നീതിമയ്യം ചോദിച്ചു. ഇത് ജർമ്മനിയല്ലെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി മനസ്സിലാക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.


പാർലമെന്റിലെ വാക്കുകൾ വിലക്കിയ സംഭവത്തിൽ രാഹുൽഗാന്ധിയും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും രംഗത്തു വന്നിരുന്നു. 'ലൈംഗിക പീഡനം' എന്ന നിരോധിക്കപ്പെട്ട വാക്കിന് പകരംവെക്കാവുന്ന മറ്റൊരു വാക്കാണ് 'മിസ്റ്റർ ഗൊഗോയ്' എന്നായിരുന്നു മഹുവ മൊയ്ത്രയുടെ ട്വീറ്റ്. 'അൺപാർലമെന്ററി' വാക്കുകൾക്ക് പകരംവെക്കാവുന്ന പുതിയ പദങ്ങളിൽ ആദ്യത്തേത് എന്റെതാവട്ടെ എന്ന തലക്കെട്ടോടുകൂടിയാണ് എംപി ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളെ കൃത്യമായി വിവരിക്കുന്ന വാക്കുകളാണ് നിരോധിച്ചതെന്ന് രാഹുൽ ഗാന്ധിയും പരിഹസിച്ചു. ഇതാണ് ഇന്ത്യയുടെ പുതിയ ഡിക്ഷ്ണറിയെന്നും അദ്ദേഹം വ്യക്തമാക്കി.

അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. ലോക്‌സഭ സെക്രട്ടറിയേറ്റാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം പുറത്തിറക്കിയത്.

TAGS :

Next Story