മുകുള്‍ റോഹത്ഗി വീണ്ടും അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക്
രണ്ടാം തവണയാണ് റോഹത്ഗി എജി സ്ഥാനത്തെത്തുന്നത്.
മുതിർന്ന അഭിഭാഷകൻ മുകുള്‍ റോഹത്ഗി വീണ്ടും അറ്റോര്‍ണി ജനറല്‍ സ്ഥാനത്തെത്തും. എജി ആകാൻ മുകുൾ റോഹത്ഗി സമ്മതമറിയിച്ചു.
ഇത് രണ്ടാം തവണയാണ് റോഹത്ഗി എജി സ്ഥാനത്തെത്തുന്നത്. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ 2014ലാണ് റോഹത്ഗിയെ എജിയായി നിയമിച്ചത്. 2017 ജൂണില്‍ അദ്ദേഹം അറ്റോർണി ജനറൽ സ്ഥാനം ഒഴിഞ്ഞു. പിന്നാലെ കെ കെ വേണുഗോപാൽ ചുമതലയേറ്റു. വേണുഗോപാലിന്റെ കാലാവധി സെപ്തംബർ 30ന് അവസാനിക്കും.
2020ൽ മൂന്ന് വർഷം പൂർത്തിയാക്കിയപ്പോൾ, 91കാരനായ വേണുഗോപാൽ പ്രായം പരിഗണിച്ച് സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍ ഒരു ടേം കൂടി തുടരാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
ഒക്‌ടോബർ ഒന്നിന് മുകുൾ റോഹത്‌ഗി രണ്ടാം തവണ എജിയായി ചുമതലയേല്‍ക്കും. അഡീഷണൽ സോളിസിറ്റർ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ നിയമപ്രശ്നങ്ങളെക്കുറിച്ച് അധികാരമൊഴിഞ്ഞ ശേഷവും സർക്കാർ അദ്ദേഹത്തോട് കൂടിയാലോചിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Adjust Story Font
16