മുല്ലപ്പെരിയാർ അണക്കെട്ട് ഹരജി; രണ്ടാഴ്ചക്കുള്ളിൽ സത്യവാങ് മൂലം സമർപ്പിക്കണമെന്ന് കേന്ദ്രത്തിനോട് സുപ്രിം കോടതി
ഡാമിന്‍റെ സുരക്ഷിതത്വമുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തി മേൽനോട്ട സമിതി കഴിഞ്ഞ ദിവസം സുപ്രിം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു
ഡൽഹി: മുല്ലപെരിയാർ അണകെട്ടിന്‍റെ സുരക്ഷക്കായി സ്വീകരിച്ച നടപടികള്‍ അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രിം കോടതി. രണ്ടാഴ്ചക്കുള്ളിൽ കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കണം. ഡാം സുരക്ഷ നിയമ പ്രകാരം അതോറിറ്റി രൂപീകരിച്ചെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഡാമിന്‍റെ സുരക്ഷിതത്വമുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തി മേൽനോട്ട സമിതി കഴിഞ്ഞ ദിവസം സുപ്രിം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും പ്രതിനിധികള്‍ അടങ്ങിയ നാല് അംഗ അതോറിറ്റി രൂപികരിച്ചു. ഡാം സുരക്ഷാ നിയമപ്രകാരമാണ് ഈ അതോറിറ്റി രൂപികരിക്കുന്നത്. ദേശിയ ഡാം സുരക്ഷാ അതോറിറ്റിയുടെ റീജിയണൽ ഡയറക്ടർ ആയിരിക്കും സമിതിയുടെ ചെയർമാൻ. അതോറിറ്റി രൂപീകരണത്തിന്റെ വിജ്ഞാപനം കേന്ദ്രം സുപ്രിം കോടതിക്ക് കൈമാറി.
Next Story
Adjust Story Font
16