Quantcast

28 കോടിയുടെ കൊക്കെയ്‌നുമായി യുവാവ് പിടിയിൽ; ഹണിട്രാപ്പെന്ന് കസ്റ്റംസ്

മുംബൈ വിമാനത്താവളത്തിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    10 Jan 2023 8:26 AM GMT

28 കോടിയുടെ കൊക്കെയ്‌നുമായി യുവാവ് പിടിയിൽ; ഹണിട്രാപ്പെന്ന് കസ്റ്റംസ്
X

മുംബൈ: 28 കോടി രൂപയുടെ കൊക്കെയ്നുമായി മുംബൈ വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍. ബാഗില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് കൊക്കെയ്ന്‍ പിടികൂടിയത്.

28.10 കോടി രൂപ വിലവരുന്ന 2.81 കിലോ കൊക്കെയ്‌നാണ് യാത്രക്കാരനിൽ നിന്ന് പിടികൂടിയത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതി യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി മയക്കുമരുന്ന് കടത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതിയുടെ മറ്റു വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞയാഴ്ചയും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഹരിവേട്ടയുണ്ടായി. രണ്ടു പേരിൽ നിന്നായി 47 കോടി രൂപയുടെ ഹെറോയിനും കൊക്കെയ്നുമാണ് പിടികൂടിയത്. മുംബൈ എയർപോർട്ട് കസ്റ്റംസ് സോണൽ യൂണിറ്റ് നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 31.29 കോടി രൂപ വിലവരുന്ന 4.47 കിലോ ഹെറോയിനും 15.96 കോടി രൂപ വിലമതിക്കുന്ന 1.596 കിലോ കൊക്കെയ്‌നും ഇവരിൽ നിന്ന് പിടികൂടി. പ്രതികളിലൊരാള്‍ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്ന് കെനിയയിലെ നെയ്‌റോബി വഴി മുംബൈയിലെത്തുകയായിരുന്നു.

എത്യോപ്യൻ എയർലൈൻസ് വിമാനത്തിൽ എത്തിയ മറ്റൊരു യാത്രക്കാരന്റെ ബാഗ് സ്‌കാൻ ചെയ്ത ശേഷമാണ് ലഹരിമരുന്ന് പിടികൂടിയത്. കുർത്തകളുടെ ബട്ടണുകളിലും ഹാൻഡ്‌ബാഗിനുള്ളിലെ രഹസ്യ അറകളിലും ഒളിപ്പിച്ച നിലയിലാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. രണ്ട് യാത്രക്കാർക്കെതിരെയും നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു.

Summary- Customs department officials at Mumbai airport arrested a passenger with cocaine worth over 28 crore on Monday

TAGS :

Next Story