സഹപ്രവർത്തകനെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
മദ്യപാനത്തിനിടെയുള്ള വാക്കുതർക്കമാണ് മരണത്തിലേക്ക് നയിച്ചത്
മുംബൈ അന്ധേരിയിൽ സഹപ്രവർത്തകനെ കല്ലുകൊണ്ടടിച്ചുകൊന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാറോള്‍ സ്വദേശി രാഹുൽ ഗെയ്ക്വാദാണ് കൊല്ലപ്പെട്ടത്. പ്രതിയായ സുശാന്ത് ഘോട്ട്കറെ (22) നെ തിങ്കളാഴ്ചയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞയാഴ്ച ഇരുവരും ഒരുമിച്ച് മദ്യമിച്ചിരുന്നു. ഇതിനിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. രാഹുലിന്റെ മുഖത്ത് പ്രതിയായ സുശാന്ത് നിരവധി തവണ കല്ലുകൊണ്ട് അടിക്കുകയായിരുന്നു. തുടർന്ന് ഇയാൾ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. രാഹുലിന്റെ മൃതദേഹം പൊലീസെത്തിയാണ് തിരിച്ചറിഞ്ഞത്.
താൻ രാഹുലിനെ കൊന്നതായി സുശാന്ത് മറ്റൊരു സഹപ്രവർത്തകന് വാട്‌സാപ്പിൽ വോയിസ് മെസേജ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Adjust Story Font
16