Quantcast

മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; രണ്ടു സ്ത്രീകൾ മരിച്ചു

മഥുരദാസ് റോഡിലെ 'ഹൻസ ഹെറിറ്റേജ്' കെട്ടിടത്തിലാണ് ശനിയാഴ്ച രാത്രി എട്ടരയോടെ തീപിടിത്തമുണ്ടായത്

MediaOne Logo

Web Desk

  • Published:

    7 Nov 2021 2:01 AM GMT

മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; രണ്ടു സ്ത്രീകൾ മരിച്ചു
X

സബർബൻ കാന്തിവാലിയിൽ 15 നില കെട്ടിടത്തിന്റെ 14-ാം നിലയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. ഏഴുപേരെ രക്ഷിച്ചു. മഥുരദാസ് റോഡിലെ 'ഹൻസ ഹെറിറ്റേജ്' കെട്ടിടത്തിലാണ് ശനിയാഴ്ച രാത്രി എട്ടരയോടെ തീപിടിത്തമുണ്ടായത്.

പരുക്കേറ്റ രണ്ടു സ്ത്രീകളെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസും നാല് അഗ്‌നിശമന വാഹനങ്ങളും എത്തി ഒരു മണിക്കൂറിന് ശേഷമാണ് തീയണച്ചത്. ശനിയാഴ്ച അഹമ്മദ്‌നഗർ മുനിസിപ്പൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ തീപിടിച്ച് 11 കോവിഡ് ബാധിതർ മരിച്ചിരുന്നു.

TAGS :

Next Story