പ്രവാചകനെ അധിക്ഷേപിച്ച കേസ്; നൂപുർ ശർമയ്ക്ക് മുംബൈ പൊലീസിന്‍റെ നോട്ടീസ്
ജൂൺ 22ന് മുംബൈ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകാനാണ് നിർദേശം
മുംബൈ: പ്രവാചകനെ അധിക്ഷേപിച്ച കേസില്‍ ബി.ജെ.പി മുന്‍ വക്താവ് നൂപുർ ശർമയ്ക്ക് മുംബൈ പൊലീസ് നോട്ടീസ് അയച്ചു. ജൂൺ 22ന് മുംബൈ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകാനാണ് നിർദേശം.
അതേസമയം ഭീഷണിസന്ദേശം ലഭിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നൂപുര്‍ ശർമക്ക് ഡൽഹി പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് വധ ഭീഷണിയുണ്ടെന്ന് നൂപുര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.
നേരത്തെ, വിവാദ പരാമര്‍ശത്തിന്‍റെ പേരില്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബി.ജെ.പി. സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഡല്‍ഹി മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധവും സംഘര്‍ഷവും തുടരുന്നതിനിടെയായിരുന്നു ബി.ജെ.പിയുടെ നടപടി.
എന്നാല്‍ ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് നൂപുര്‍ ശര്‍മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്‍റെ വിശ്വാസത്തെ മുറിവേല്‍പിച്ചപ്പോള്‍ പരാമര്‍ശം നടത്തിയതാണെന്നും വിശദീകരിച്ചു. തന്‍റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അത് പിന്‍വലിക്കുന്നതായും നൂപുര്‍ പറഞ്ഞിരുന്നു.
Adjust Story Font
16