'മുംബൈ ബിജെപിയുടെതാണ്'; മറാത്തിക്ക് പകരം മാര്‍വാഡി സംസാരിക്കാന്‍ ആവശ്യപ്പെട്ട കടയുടമക്ക് എംഎന്‍എസ് പ്രവര്‍ത്തകരുടെ മര്‍ദനം
സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വർധിച്ചുവരുന്നത് ചൂണ്ടിക്കാട്ടിയാണ് കടയുടമ ഇങ്ങനെ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്
മുംബൈ: കടയിലെത്തിയ സ്ത്രീയോട് മറാത്തിക്ക് പകരം മാര്‍വാഡിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ട ഷോപ്പുടമയെ എംഎന്‍എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. ദക്ഷിണ മുംബൈയിലെ ഗിർഗാവിൽ ചൊവ്വാഴ്ചയാണ് സംഭവം. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വർധിച്ചുവരുന്നത് ചൂണ്ടിക്കാട്ടിയാണ് കടയുടമ ഇങ്ങനെ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമാൺ സേനയുടെ (എംഎൻഎസ്) പ്രവര്‍ത്തകരാണ് കടയുടമയെ മര്‍ദിച്ചത്. ഇതിന് ശേഷം കടയുടമ സ്ത്രീയോട് മാപ്പ് പറയുന്നുമുണ്ട്. മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിൽ വന്നതിനാൽ മാർവാഡിയിൽ തന്നോട് സംസാരിക്കാൻ കടയുടമ ആവശ്യപ്പെട്ടതായി ആ വീഡിയോയിൽ യുവതി മറാത്തി ഭാഷയിൽ പറയുന്നു. അതുകൊണ്ട് മറാത്തിയിലല്ല മാർവാഡിയിലാണ് സംസാരിക്കേണ്ടത്.''മുംബൈ ബിജെപിയുടെതാണ്, മുംബൈ മറാത്തികളുടേതാണ്''. എന്നാണ് ഉടമ സ്ത്രീയോട് പറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ച് യുവതി പിന്നീട് തന്‍റെ മണ്ഡലത്തിലുള്ള പ്രമുഖ ബിജെപി നേതാവിനെ വിവരം അറിയിച്ചെങ്കിലും ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തരുതെന്നാണ് അദ്ദേഹം ഉപദേശിച്ചത്. ബിജെപി നേതാവിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് മലബാർ ഹിൽ ഏരിയയിലെ എംഎൻഎസ് പ്രവര്‍ത്തകരോട് ഇക്കാര്യം പറയുകയായിരുന്നു.
തുടർന്ന് കടയുടമയെ എംഎൻഎസ് പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി, അവിടെ വെച്ച് തല്ലുകയും സ്ത്രീയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുവതിയോടും മറാത്തി സംസാരിക്കുന്ന സമൂഹത്തോടും കടയുടമ ക്ഷമാപണം നടത്തിയതിനെ തുടർന്നാണ് പ്രശ്‌നം പരിഹരിച്ചതെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16