Quantcast

മുംബൈയില്‍ 53കാരിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍; മകളെ കസ്റ്റഡിയിലെടുത്തു

അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡിസിപി പ്രവീൺ മുണ്ടെ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    15 March 2023 2:46 AM GMT

mumbai police
X

മുംബൈ പൊലീസ്

മുംബൈ: മുംബൈയിലെ ലാല്‍ബാഗില്‍ 53കാരിയുടെ അഴുകിയ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തി. മരിച്ച സ്ത്രീയുടെ 22 കാരിയായ മകളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡിസിപി പ്രവീൺ മുണ്ടെ പറഞ്ഞു.

കഴിഞ്ഞ ദിവസം ബെംഗളൂരു റെയില്‍വെ സ്റ്റേഷനിലെ ഡ്രമ്മില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ബെംഗളൂരു പൊലീസ് സൂപ്രണ്ട് ഡോ സൗമ്യലത എസ് കെ ഉൾപ്പെടെയുള്ള റെയിൽവെ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ഡ്രം മുറിച്ച് പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ജനുവരി 4ന് യശ്വന്ത്പൂര്‍ റെയില്‍വെ സ്റ്റേഷനിലും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 2022 ഡിസംബർ 6 ന് ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നമ്പർ 06527 (ബംഗാർപേട്ട്-എസ്എംവിടി ബെംഗളൂരു എക്സ്പ്രസ്) കമ്പാർട്ടുമെന്‍റിനുള്ളില്‍ മറ്റൊരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. മൂന്ന് സ്ത്രീകള്‍ക്കും 30 വയസായിരുന്നു പ്രായം. കൊലപാതകത്തിനു പിന്നില്‍ ഒരു സീരിയല്‍ കില്ലര്‍ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

TAGS :

Next Story