Quantcast

ഒരു ബെഡ്റൂം ഫ്ലാറ്റിന് 50,000 മുതല്‍ 70,000 വരെ; മുംബൈയില്‍ വാടക നിരക്ക് റോക്കറ്റ് പോലെ

ഫ്ലാറ്റുകളിലെ വാടക സംബന്ധിച്ച അഭിഭാഷകയുടെ ഒരു ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    11 Jun 2024 5:51 AM GMT

mumbai flats
X

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ കുതിച്ചുയരുന്ന വാടകക്ക് കൂടി പേര് കേട്ടതാണ്. ചെറിയ ഫ്ലാറ്റുകള്‍ക്ക് പോലും വലിയ വാടകയാണ് നല്‍കേണ്ടി വരുന്നത്. റോക്കറ്റ് പോലെ കുതിക്കുന്ന വാടക നിരക്കില്‍ മനംമടുത്ത് നഗരത്തില്‍ നിന്നും താമസം മാറ്റാന്‍ ഉപദേശിക്കുകയാണ് മുംബൈയിലെ ഒരു അഭിഭാഷക. ഫ്ലാറ്റുകളിലെ വാടക സംബന്ധിച്ച അഭിഭാഷകയുടെ ഒരു ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

''മുംബൈയില്‍ ഒരു ബെഡ്റൂം ഫ്ലാറ്റിന് നല്‍കേണ്ടി വരുന്നത് 50000 രൂപ മുതല്‍ 70000 രൂപ വരെയാണ്. നിങ്ങളുടെ മാതാപിതാക്കളുമായി നല്ല ബന്ധം നിലനിർത്തുക. സ്വതന്ത്രനാകാൻ വീട്ടിൽ നിന്ന് ഓടിപ്പോകേണ്ട ആവശ്യമില്ല'' വിത എന്ന അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജൂണ്‍ല 8ന് പങ്കുവച്ച ട്വീറ്റ് ഇപ്പോള്‍ ഒന്നര ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് തങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയത്. “ഇത് 70,000 വാടകയാണോ അതോ ഇഎംഐ ആണോ? അങ്ങനെയാണെങ്കിൽ അത്ഭുതപ്പെടാനില്ല. എൻ്റെ സുഹൃത്ത് അന്ധേരിയിൽ മൂന്നു ബെഡ് റൂം ഫ്ലാറ്റിന് 1 ലക്ഷം രൂപയാണ് വാടക നല്‍കുന്നത്'' ഒരാള്‍ കുറിച്ചു.

ഉയര്‍ന്ന വാടക കാരണം മുംബൈ വിടുകയാണെന്നായിരുന്നു മറ്റൊരാള്‍ വ്യക്തമാക്കിയത്. എന്നാല്‍ മുംബൈയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡല്‍ഹിയില്‍ വാടക കുറവാണെന്നാണ് നെറ്റിസണ്‍സിന്‍റെ അഭിപ്രായം. സമീപകാല അനറോക്ക് ഡാറ്റ അനുസരിച്ച്, 2019 ലെ 3.5 ശതമാനത്തിൽ നിന്ന് 2024 ലെ ഒന്നാം പാദത്തിൽ 4.15 ശതമാനം വാടക വരുമാനം മുംബൈയ്ക്ക് ലഭിച്ചു. രാജ്യത്തെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമാണ് മുംബൈ. ജോലിക്കും ബിസിനസിനുമായി ധാരാളം ആളുകള്‍ ഇവിടേക്കെത്തുന്നു. ഇത് വീടുകളുടെയും ഫ്ലാറ്റുകളുടെയും ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു.

TAGS :

Next Story