സൗമ്യ വിശ്വനാഥന്റെ കൊലപാതകം; 15 വർഷങ്ങൾക്ക് ശേഷം അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി
അപൂർവങ്ങളിൽ അപൂർവം അല്ലാത്തതിനാൽ പ്രതികൾക്കെതിരെ വധശിക്ഷ ഉണ്ടാകില്ല എന്നറിയാമെന്ന് സൗമ്യയുടെ പിതാവ് പ്രതികരിച്ചു
ഡൽഹി: മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസിൽ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി. സംഭവം നടന്ന് 15 വർഷങ്ങൾക്ക് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. ഡൽഹി സാകേത് കോടതിയാണ് വിധി പറഞ്ഞത്.
കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞു. പ്രതികൾക്കെതിരായ എല്ലാ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചെന്നും കോടതി പറഞ്ഞു.
പ്രതികളുടെ ശിക്ഷ പിന്നീട് വിധിക്കും. നാലു പേരിൽ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ആസൂത്രിതമായ മോഷണശ്രമത്തിനിടെ കരുതുക്കൂട്ടി നടത്തിയ കൊലപാതകം ആണെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സൗമ്യയുടെ പിതാവ് വിശ്വനാഥൻ പ്രതികരിച്ചു. അപൂർവങ്ങളിൽ അപൂർവം അല്ലാത്തതിനാൽ പ്രതികൾക്കെതിരെ വധശിക്ഷ ഉണ്ടാകില്ല എന്നറിയാമെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16