മുസ്‌ലിം സംവരണം ഭരണഘടനാവിരുദ്ധം, മതം അടിസ്ഥാനമാക്കി സംവരണം വേണ്ട: അമിത് ഷാ
മഹാരാഷ്ട്രയിലെ നന്ദേഡിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി
അമിത് ഷാ
നന്ദേഡ്(മഹാരാഷ്ട്ര): മുസ്‌ലിം സമുദായത്തിനുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്‌ലിം സംവരണം പാടില്ലെന്നാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി) വിശ്വസിക്കുന്നതെന്നും മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം രാജ്യത്ത് ഉണ്ടാകരുതെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദേഡിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു.
വീർ സവർക്കറിനെ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കണമെന്ന് പറഞ്ഞ കർണാടകയിലെ സർക്കാറിനോട് അദ്ദേഹം യോജിക്കുന്നുണ്ടോയെന്ന് പറയണമെന്നും അമിത് ഷാ പറഞ്ഞു. അതേസമയം, അമിത് ഷാ കർണാടകയിൽ ഉപയോഗിച്ച സംവരണ കാർഡ് മഹാരാഷ്ട്രയിലും ഉപയോഗിക്കുകയാണെന്ന് ചിലർ സമൂഹ മാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടി.
Muslim reservation unconstitutional, no reservation based on religion: Amit Shah
Adjust Story Font
16