തെരഞ്ഞെടുപ്പുകളിൽ ആവിഷ്‌കരിക്കുക ബിജെപിയെ തോൽപിക്കാനുള്ള പദ്ധതിയെന്ന് ഭാരതീയ കിസാൻമോർച്ച
അതിർത്തികളിൽ തുടരുന്ന കർഷക പ്രക്ഷോഭം രാജ്യവ്യാപകമാക്കും. ഇന്നലെ മുസഫർ നഗറിൽ നടന്നതു പോലെ വിവിധ സംസ്ഥാനങ്ങളിൽ മഹാ പഞ്ചായത്തുകൾ സംഘടിപ്പിക്കുമെന്നും കർഷക സംഘടന നേതാക്കൾ അറിയിച്ചു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ തോൽപിക്കാനുള്ള പദ്ധതികളായിരിക്കും ഇനി ആവിഷ്ക്കരിക്കുകയെന്ന് ഭാരതീയ കിസാൻ മോർച്ച. അതിർത്തികളിൽ തുടരുന്ന കർഷക പ്രക്ഷോഭം രാജ്യവ്യാപകമാക്കും. ഇന്നലെ മുസഫർനഗറിൽ നടന്നതു പോലെ വിവിധ സംസ്ഥാനങ്ങളിൽ മഹാ പഞ്ചായത്തുകൾ സംഘടിപ്പിക്കുമെന്നും കർഷക സംഘടന നേതാക്കൾ അറിയിച്ചു.
വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കാത്ത സാഹചര്യത്തിൽ പ്രക്ഷോഭം ശക്തമാക്കുകയാണ് കർഷക സംഘടനകൾ. മൂന്നാംഘട്ട സമര പരിപാടികൾക്ക് കൂടിയാണ് ഇന്നലെ ഉത്തർപ്രദേശിലെ മുസഫർനഗറിൽ തുടക്കമായത്. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിൽ തുടരുന്ന കർഷക പ്രക്ഷോഭം വിവിധ സംസ്ഥാനങ്ങൾക്കുള്ളിലേയ്ക്ക് വ്യാപിപിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ അധികാരത്തിലെത്തിക്കാതിരിക്കാനുള്ള പ്രചാരണ പരിപാടികൾക്കും കർഷക സംഘടനകൾ തുടക്കമിട്ട് കഴിഞ്ഞു.
ഇവിടങ്ങളിൽ കൂടുതൽ മഹാ പഞ്ചായത്തുകൾ വിളിച്ച് ബി.ജെ.പിയ്ക്കെതിരെ നിലപാട് കടുപ്പിക്കാനാണ് കർഷ സംഘടനകളുടെ തീരുമാനം. കർഷക സമരം എത്ര നാൾ നീണ്ടു പോകുമെന്ന് അറിയില്ല.പക്ഷേ കേന്ദ്ര സർക്കാർ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാജേഷ് ടിക്കായത്ത് വ്യക്തമാക്കി. കർഷക നിയമങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ മാസം 27ന് ഭാരത് ബന്ദ് സംഘടിപ്പിക്കാനും കർഷക സംഘടനകൾ തീരുമാനമാനിച്ചിരിക്കുന്നത്.
Adjust Story Font
16