മഹാരാഷ്ട്രയില്‍ എംവിഎ സഖ്യം 160-165 സീറ്റുകള്‍ നേടുമെന്ന് സഞ്ജയ് റാവത്ത്
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ 288 അംഗ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്നത്
മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യം 160 മുതല്‍ 165 വരെ സീറ്റുകള്‍ നേടുമെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. ശനിയാഴ്ച നടക്കുന്ന വോട്ടെണ്ണലിന് മുന്നോടിയായി എംവിഎ നേതാക്കൾ വ്യാഴാഴ്ച യോഗം ചേരുമെന്നും രാജ്യസഭാംഗം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ 288 അംഗ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്നത്.
"ഞങ്ങളും ഞങ്ങളുടെ സഖ്യകക്ഷികളും പിഡബ്ല്യുപി, സമാജ്‌വാദി പാർട്ടി, ഇടത് പാർട്ടികൾ ഉൾപ്പെടെയുള്ള ചെറുകക്ഷികളും ഭൂരിപക്ഷം മറികടക്കും. ഞങ്ങൾ 160-165 സീറ്റുകൾ നേടും. സംസ്ഥാനത്ത് സ്ഥിരതയുള്ള ഒരു സർക്കാർ ഉണ്ടാകും. എനിക്ക് അത് വളരെ ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. "റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം ഭൂരിഭാഗം എക്സിറ്റ്പോളുകളും ബിജെപി നേതൃത്വത്തിലുള്ള സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.ചാണക്യയും ന്യൂസ് എക്സും മഹായുതി 150 കടക്കുമെന്നു പ്രവചിക്കുമ്പോൾ പീപ്പിൾസ് പൾസ് 175 നു മുകളിലാണ് സാധ്യത കൽപ്പിച്ചത്. പീപ്പിൾസ് പൾസും ചാണക്യയുമാണ് മഹാവികാസ് അഘാഡി രണ്ടക്കത്തിൽ ഒതുങ്ങുമെന്നു വിലയിരുത്തിയത് .
Adjust Story Font
16