'യുവതികളെ മുമ്പും പീഡിപ്പിച്ചു': മൈസൂരു പീഡനക്കേസ് പ്രതികൾക്കെതിരെ നിർണായക വിവരങ്ങൾ
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. ഭയം കാരണം ഇരകൾ കേസ് നൽകാതിരുന്നതാണ് പ്രതികള്‍ക്ക് അക്രമം തുടരാൻ പ്രേരണയായത്
മൈസൂരു പീഡനക്കേസ് പ്രതികൾ മുമ്പും യുവതികളെ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. ചാമുണ്ഡി ഹിൽസിലെത്തുന്നവരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നുവെന്നും പണവും മൊബൈലുമടക്കം കവർന്നിരുന്നതായുമായണ് മൊഴി.
ഭയം കാരണം ഇരകൾ കേസ് നൽകാതിരുന്നതാണ് പ്രതികള്‍ക്ക് അക്രമം തുടരാൻ പ്രേരണയായത്. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ പ്രതികളെ ചോദ്യം ചെയ്യൽ തുടരുന്നു. ഭൂപതി (28), മുരുകേശൻ (22), അരവിന്ദ് (21), ജോസഫ് (28), പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരെ യുവതി തിരിച്ചറിഞ്ഞതായി സൂചന. രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ തുടരുന്നു.
അഞ്ചു പ്രതികളെയും മൈസൂരുവിലെ അജ്ഞാത കേന്ദ്രത്തിൽ ദേവരാജ എ.സി.പി ശശിധറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്.
Adjust Story Font
16