Quantcast

നാഗാലാൻഡ് വെടിവെപ്പ്: കൊഹിമയിൽ ഇന്ന് ഉന്നതതലയോഗം

മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഓട്ടിങ് ഗ്രാമത്തിൽ സുരക്ഷസേന നടത്തിയ വെടിവെപ്പിൽ 13 ഗ്രാമീണർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം നടത്തിയ അക്രമത്തിൽ ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു.

MediaOne Logo

Web Desk

  • Published:

    6 Dec 2021 1:17 AM GMT

നാഗാലാൻഡ് വെടിവെപ്പ്: കൊഹിമയിൽ ഇന്ന് ഉന്നതതലയോഗം
X

സൈന്യം ഗ്രാമീണരെ വെടിവെച്ചുകൊന്നതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന നാഗാലാൻഡിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം ചേരും. ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി നെയ്ഫിയു റിയോ സംസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. തലസ്ഥാനമായ കൊഹിമയിൽ ചേരുന്ന യോഗത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഓട്ടിങ് ഗ്രാമത്തിൽ സുരക്ഷസേന നടത്തിയ വെടിവെപ്പിൽ 13 ഗ്രാമീണർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം നടത്തിയ അക്രമത്തിൽ ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ നിരവധി ഗ്രാമീണർക്കും സുരക്ഷാ സേനയിലെ ചിലർക്കും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ഇന്നലെ വൈകീട്ട് പ്രകടനമായെത്തിയ ജനക്കൂട്ടം അസം റൈഫിൾസിന്റെ ക്യാമ്പ് ആക്രമിച്ചിരുന്നു. മോൺ ജില്ലയിലെ ക്യാമ്പ് ആണ് ആക്രമിച്ചത്. വാഹനങ്ങൾക്ക് തീയിട്ടതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഘർഷം നിയന്ത്രിക്കാൻ ഇന്റർനെറ്റ് സേവനങ്ങൾക്ക് അധികൃതർ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

ഖനിയിലെ ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന സാധാരണക്കാരായ തൊഴിലാളികളെയാണ് സൈന്യം വെടിവെച്ചുകൊന്നത്. അക്രമികളാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.

TAGS :

Next Story