വിദ്വേഷപ്രസംഗം: മാപ്പ് പറഞ്ഞ് യതി നരസിംഹാനന്ദ
ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാൻ ആഹ്വാനം നൽകിയ കേസിലാണ് നരസിംഹാനന്ദ മാപ്പപേക്ഷയുമായി എത്തിയിരിക്കുന്നത്. മുൻകാല ചെയ്തികളിൽ ക്ഷമ ചോദിച്ച നരസിംഹാനന്ദ, താൻ കാരണം ജിതേന്ദ്ര നാരായൺ ത്യാഗി ജയിലിൽ പോയെന്നു കുറ്റബോധത്തോടെ ഏറ്റുപറയുന്നു.
ഹരിദ്വാർ: വിദ്വേഷപ്രസംഗം നടത്തിയതിന് മാപ്പ് പറഞ്ഞ് യതി നരസിംഹാനന്ദ. ഹരിദ്വാർ വിദ്വേഷ പ്രസംഗത്തിന് നരസിംഹാനന്ദക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു. മറ്റ് മതങ്ങളെ കുറിച്ച് മോശമായി സംസാരിച്ചതിൽ മാപ്പ് പറയുന്നതായും യതി നരസിംഹാനന്ദ് പറഞ്ഞു.
ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാൻ ആഹ്വാനം നൽകിയ കേസിലാണ് നരസിംഹാനന്ദ മാപ്പപേക്ഷയുമായി എത്തിയിരിക്കുന്നത്. മുൻകാല ചെയ്തികളിൽ ക്ഷമ ചോദിച്ച നരസിംഹാനന്ദ, താൻ കാരണം ജിതേന്ദ്ര നാരായൺ ത്യാഗി ജയിലിൽ പോയെന്നു കുറ്റബോധത്തോടെ ഏറ്റുപറയുന്നു. നാല് മാസമാണ് ജിതേന്ദ്ര നാരായൺ ത്യാഗിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. ന്യൂനപക്ഷങ്ങൾക്കെതിരായ പോരാട്ടമാണ് ഇത് വരെ നടത്തിയത്. ഇനി പുതിയൊരു പാതയിലേക്ക് ജീവിതം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹരിദ്വാറിലെ ധർമസൻസദിലാണ് ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ ആഹ്വാനം നൽകിയത്. ധർമ സൻസാദ് ഹരിദ്വാറിന് പുറത്തേക്ക് കൊണ്ടുപോകാനാണ് സന്യാസിമാർ തയാറെടുത്തിരുന്നത്. ശബ്‌നം ഹാഷമിയെപോലുള്ളവർ കലക്ടർമാർക്ക് രേഖാമൂലം പരാതി നൽകിയതോടെയാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്.
Adjust Story Font
16