ഉദ്ധവ് താക്കറെയെ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രിയെ കസ്റ്റഡിയിലെടുത്ത് മഹാരാഷ്ട്ര പൊലീസ്
കേന്ദ്രമന്ത്രി നാരായണ്‍ റാണെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ രത്‌നഗിരി കോടതി തള്ളിയിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ കസ്റ്റഡിയിലെടുത്ത് മഹാരാഷ്ട്ര പൊലീസ്. ഉദ്ധവ് താക്കറെയേ അടിക്കുമെന്ന് പരസ്യമായി പറഞ്ഞ നാരായണ്‍ റാണെക്കെതിരെ നേരത്തെ ശിവസേന രംഗത്തെത്തിയിരുന്നു.
സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തെറ്റുവരുത്തിയെന്ന് ആരോപിച്ചാണ് നാരായണ്‍ റാണെ രൂക്ഷമായി വിമര്‍ശിച്ചത്. ഒരു മുഖ്യമന്ത്രിക്ക്, സ്വാതന്ത്ര്യം നേടിയ വര്‍ഷം തെറ്റിപ്പോകുന്നത് അങ്ങേയറ്റം നാണംകെട്ട സംഭവമാണെന്നാണ് റാണെ പറഞ്ഞത്. പ്രസംഗ സമയം താനവിടെ ഉണ്ടായിരുന്നുവെങ്കില്‍ ഉദ്ധവ് താക്കറെയേ അടിക്കുമായിരുന്നു എന്നും റാണെ പറഞ്ഞു.
സംഭവം വിവാദമായതോടെ കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്രയും തമ്മില്‍ പുതിയ പോരിന് വഴിതുറന്നിരുന്നു. റാണെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മഹാരാഷ്ട്രയിലെ രത്‌നഗിരി കോടതി തള്ളിയതോടെ, അറസ്റ്റില്‍ നിന്നും പരിരക്ഷ തേടി ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Adjust Story Font
16