Quantcast

വഖഫ്​ നിയമത്തിന്​ ഭരണഘടനയിൽ സ്​ഥാനമില്ല: നരേന്ദ്ര മോദി

‘വഖഫ്​ നിയമം ഒരു പ്രത്യേക മതവിഭാഗത്തിന്​ അനർഹമായ ആനുകൂല്യങ്ങൾ നൽകുന്നു’

MediaOne Logo

Web Desk

  • Published:

    24 Nov 2024 9:27 AM GMT

modi
X

ന്യൂഡൽഹി: വഖഫ്​ നിയമത്തിന്​ ഭരണഘടനയിൽ സ്​ഥാനമില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്​ട്രയിലെ തെരഞ്ഞെടുപ്പ്​ വിജയശേഷം ഡൽഹിയിൽ ബിജെപി ആസ്​ഥാനത്ത്​ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

വഖഫ്​ സ്വത്തുക്കൾ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂട്​ ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തുല്യതയുടെയും മതേതരത്വത്തിൻറെയും തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന്​ മോദി പറഞ്ഞു. യഥാർഥ മതേതരത്വത്തിന്​ വധശിക്ഷ നൽകാനാണ്​ കോൺഗ്രസ്​ ശ്രമിച്ചത്​. വഖഫ്​ നിയമം ഒരു പ്രത്യേക മതവിഭാഗത്തിന്​ അനർഹമായ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും രാഷ്​ട്രീയ നേട്ടങ്ങൾക്ക്​ വേണ്ടി ചൂഷണം ചെയ്യുകയാണെന്നും മോദി പറഞ്ഞു.

നിയമത്തിന്​ മുന്നിൽ തുല്യതയാണ്​ ഭരണഘടന ഉറപ്പുനൽകുന്നത്​. എന്നാൽ, ഒരുകൂട്ടം നിയമങ്ങൾ ഒരു പ്രത്യേക വിഭാഗത്തിന്​ മാത്രം നൽകു​േമ്പാൾ നമുക്ക്​ അതെങ്ങനെ നേടാനാകും. ഇത്തരം നിയമങ്ങൾ ഐക്യത്തിന്​ പകരം വിഭജനത്തെയാണ്​ പ്രോത്സാഹിപ്പിക്കുന്നത്​. ഈ വ്യവസ്​ഥയെ പൊളിച്ചെഴുതണമെന്നും മോദി വ്യക്​തമാക്കി.

പ്രീണന രാഷ്​ട്രീയം പ്രോത്സാഹിപ്പിക്കാനാണ്​ കോൺഗ്രസ്​ നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്​, വഖഫ്​ ബോർഡ്​ അതി​െൻറ ഒരു ഉദാഹരണം മാത്രമാണ്​. ബാബാസാഹബ്​ നമുക്ക്​ നൽകിയ ഭരണഘടനയിൽ വഖഫ്​ നിയമത്തി​ന്​ സ്​ഥാനമില്ല. എന്നാൽ, വോട്ട്​ ബാങ്ക്​ വർധിപ്പിക്കാനാണ്​ കോൺഗ്രസ്​ ഇത്​ കൊണ്ടുവന്നതെന്നും മോദി പറഞ്ഞു.

മഹാരാഷ്​ട്ര, ജാർഖണ്ഡ്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിലും വഖഫ്​ വിഷയം ബിജെപി പ്രധാന ആയുധമാക്കി മാറ്റിയിരുന്നു. വഖഫ് ബോർഡ് ഭൂമി തട്ടിയെടുക്കുകയാണെന്നും വഖഫ് നിയമ ഭേദഗതി നടപ്പാക്കാൻ സമയമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജാർഖണ്ഡിലെ ബഗ്മരയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ പറഞ്ഞിരുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് തടയാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗോത്ര വിഭാഗങ്ങളെ ഇതിൽനിന്ന് മാറ്റനിർത്തുമെന്നും അമിത് ഷാ ഉറപ്പുനൽകി.

‘ഭൂമി തട്ടിയെടുക്കുന്നത് വഖഫ് ബോർഡിന് ശീലമായി മാറിയിട്ടുണ്ട്. കർണാടകയിൽ അത് ഗ്രാമീണരുടെ സ്വത്തുക്കൾ വിഴുങ്ങുകയാണ്. ക്ഷേത്രങ്ങളുടെയും ഗ്രാമീണരുടെയും കർഷകരുടെയും ഭൂമി തട്ടിയെടുത്തു. വഖഫ് ബോർഡിൽ മാറ്റങ്ങൾ വേണോ വേണ്ടയോ എന്ന് നിങ്ങൾ പറയൂ’ -അമിത് ഷാ പറഞ്ഞു.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വഖഫ് ബോർഡിലെ പരിഷ്കാരങ്ങൾ എതിർക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ‘ഹേമന്ത് സോറനും രാഹുൽ ഗാന്ധിയും വേണ്ട എന്നാണ് പറയുക. അവർ അതിനെ എതിർക്കട്ടെ, വഖഫ് നിയമം ഭേഗതി ചെയ്യാനുള്ള ബിൽ ബിജെപി പാസാക്കും. അതിനെ ആർക്കും തടയാൻ സാധിക്കില്ല’ -അമിത് ഷാ പറഞ്ഞു. തിങ്കളാഴ്​ച ആരംഭിക്കുന്ന പാർലമെൻറി​െൻറ ശീതകാല സമ്മേളനത്തിൽ വഖഫ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്​.

TAGS :

Next Story