ശാസ്ത്രജ്ഞരുടെ നേട്ടത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു; ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നേരിട്ടെത്തി പ്രധാനമന്ത്രി
ബഹിരാകാശ രംഗത്തെ ഇന്ത്യൻ നേട്ടത്തിനു പിന്നിൽ ശാസ്ത്രജ്ഞരുടെ സമർപ്പണം എന്നും മോദി
ബെംഗളൂരു: ചന്ദ്രയാൻ 3 ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ബെംഗളൂരുവിൽ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ചത്. ഐ.എസ്.ആർ.ഒ ചെയര്‍മാന്‍ എസ്.സോമനാഥ് ചന്ദ്രയാന്‍-3 ന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. എച്ച്.എ.എല്‍ വിമാനത്താവളത്തിനു പുറത്ത് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു. ഗ്രീസ് സന്ദർഷനത്തിനു ശേഷമാണ് പ്രധാന മന്ത്രി ബെംഗളൂരുവിലെത്തിയത്.
ശാസ്ത്രജ്ഞരുടെ നേട്ടത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശ രംഗത്തെ ഇന്ത്യൻ നേട്ടത്തിനു പിന്നിൽ ശാസ്ത്രജ്ഞരുടെ സമർപ്പണം എന്നും മോദി കൂട്ടിച്ചേർത്തു. അഭിമാനം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ ആണെന്നും ബംഗ്ലൂരില്‍ നിങ്ങളുടെ മുഖത്ത് കാണുന്ന സന്തോഷം ഗ്രീസിലെ ജനങ്ങളിലും താന്‍ കണ്ടു എന്നും മോദി പറഞ്ഞു.
ശാസ്ത്രജ്ഞരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും ചന്ദ്രനില്‍ നിന്നുള്ള അപൂര്‍വ്വ ദൃശ്യങ്ങള്‍ ലോകത്തിന് കാണിക്കുന്ന ജോലി ഭാരതം നിര്‍വ്വഹിക്കുന്നു എന്നും മോദി പറഞ്ഞു. ചന്ദ്രയാന്റെ പ്രയാണം മാനവരാശിയുടെ പ്രയാണം മോദി കൂട്ടിച്ചേർത്തു.
Adjust Story Font
16