Quantcast

തെരഞ്ഞെടുപ്പിന് ശേഷം പൂർണബജറ്റുമായി വരുമെന്ന് നരേന്ദ്ര മോദി

സസ്​പെൻഡ് ചെയ്യപ്പെട്ട എം.പിമാർ ആത്മപരിശോധന നടത്തണം

MediaOne Logo

Web Desk

  • Published:

    31 Jan 2024 6:01 AM GMT

തെരഞ്ഞെടുപ്പിന് ശേഷം പൂർണബജറ്റുമായി വരുമെന്ന് നരേന്ദ്ര മോദി
X

ന്യൂഡൽഹി:തെരഞ്ഞെടുപ്പിന് ശേഷം പൂർണബജറ്റുമായി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂർണ ബജറ്റ് തെരഞ്ഞെടുപ്പിന് ശേഷമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

മുമ്പത്തെ പോലെ കീഴ്വഴക്കം പാലിച്ച് ഇടക്കാല ബജറ്റാവും പാർലമെന്റിൽ അവതരിപ്പിക്കുക. നാരീശക്തിയുടെ ഉത്സവമായിരിക്കും ഈ വർഷത്തെ ബജറ്റിലുണ്ടാവുക. തന്റെ ഭരണകാലത്ത് വനിതസംവരണ ബിൽ പാസാക്കാനായത് വലിയ നേട്ടമാണെന്നും മോദി പറഞ്ഞു.

കഴിഞ്ഞ സമ്മേളനകാലയളവിൽ സസ്​പെൻഡ് ചെയ്യപ്പെട്ട എം.പിമാർ ആത്മപരിശോധന നടത്തണമെന്നും ​മോദി പറഞ്ഞു. പാർലമെന്റിന് ക്രിയാത്മകമായ സംഭാവനകൾ നൽകിയവരെ എല്ലാവരും ഓർത്തിരിക്കും.

എന്നാൽ, പ്രശ്നങ്ങൾ സൃഷ്ടിച്ചവരെ ആരും ഓർക്കില്ല.ഇന്ന് തുടങ്ങുന്ന ബജറ്റ് സമ്മേളനം പാർലമെന്റിൽ തടസ്സങ്ങൾ സൃഷ്ടിച്ചവർക്ക് മാനസാന്തരത്തിനുളള സമയമാണ്. ഈ അവസരം പാഴാക്കരുതെന്നും ഏറ്റവും മികച്ച പ്രകടനം എം.പിമാർ കാഴ്ചവെക്കണമെന്നും മോദി പറഞ്ഞു. നാളെയാണ് ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നത്.

TAGS :

Next Story