Quantcast

നാഷണല്‍ ഹെറാള്‍ഡ് കേസ്; രണ്ടാംവട്ട ചോദ്യചെയ്യലിനായി സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തി

അഡീഷണൽ ഡയറക്ടർ ഉൾപ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    26 July 2022 6:13 AM GMT

നാഷണല്‍ ഹെറാള്‍ഡ് കേസ്; രണ്ടാംവട്ട ചോദ്യചെയ്യലിനായി സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തി
X

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടാംവട്ട ചോദ്യചെയ്യലിനായി സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തി. അഡീഷനൽ ഡയറക്ടർ ഉൾപ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്. സോണിയയെ ഇ ഡി വേട്ടയാടുന്നെന്ന് ആരോപിച്ച് ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്.

നാഷണൽ ഹെറാൾഡ് കേസിൽ കൂടുതൽ വിവരങ്ങൾ സോണിയാ ഗാന്ധി നിന്നും ചോദിച്ചറിയാൻ ഉണ്ടെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്.

ഇന്നലെ ഹാജരാകാനായിരുന്നു നേരത്തെ സോണിയയോട് ആവശ്യപ്പെട്ടിരുന്നത്. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുന്നതിനാൽ ചോദ്യം ചെയ്യാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ച് മൂന്ന് മണിക്കൂർ ആയിരിക്കും ഇന്ന് സോണിയയെ ചോദ്യം ചെയ്യുക. ഇഡി നടപടിക്കെതിരെ എ ഐ സി സി ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ സത്യാഗ്രഹം അനുഷ്ഠിക്കുകയാണ്. പാർലമെന്റിലും വിഷയം കോൺഗ്രസ് ഉന്നയിക്കും. കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെടും.

TAGS :

Next Story