Quantcast

സ്ത്രീകൾക്കെതിരായ അതിക്രമം; മൂന്നു തവണ കത്തെഴുതിയിട്ടും മണിപ്പൂർ സർക്കാർ മറുപടി നൽകിയില്ലെന്ന് വനിതാ കമ്മീഷൻ

മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമം നേരത്തേ അറിഞ്ഞിട്ടും ദേശീയ വനിതാ കമ്മീഷൻ നടപടിയെടുത്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു.

MediaOne Logo

Web Desk

  • Published:

    23 July 2023 9:12 AM GMT

National women commission on Manipur video
X

ന്യൂഡൽഹി: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മൂന്ന് കത്തുകൾ നൽകിയിട്ടും സർക്കാർ മറുപടി നൽകിയില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ. മെയ് 19, മെയ് 29, ജൂൺ 19 തിയതികളിലാണ് കത്ത് നൽകിയത്. പക്ഷേ യാതൊരു മറുപടിയും നൽകിയില്ല. ജൂലൈ 20നാണ് മണിപ്പൂർ ഡി.ജി.പി രാജീവ് സിങ്ങിന് അവസാന കത്ത് നൽകിയതെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

മണിപ്പൂരിൽ മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്നരാക്കി പരസ്യമായി നടത്തിച്ച സംഭവം അറിഞ്ഞിട്ടും വനിതാ കമ്മീഷൻ നടപടിയെടുത്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മണിപ്പൂർ സർക്കാറിന് അയച്ച മൂന്ന് കത്തുകൾ രേഖാ ശർമ പുറത്തുവിട്ടത്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ തനിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്ന ആരോപണം അവർ നിഷേധിച്ചു.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മണിപ്പൂർ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും താൻ കത്ത് നൽകിയിട്ടുണ്ടെന്നും രേഖാ ശർമ പറഞ്ഞു. അപലപനീയമായ സംഭവമാണ് നടന്നതെന്നും സർക്കാറിന്റെ കൃത്യമായ മേൽനോട്ടത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്നും ചീഫ് സെക്രട്ടറി വിനീത് ജോഷിക്ക് എഴുതിയ കത്തിൽ അവർ ആവശ്യപ്പെട്ടു.

TAGS :

Next Story