രാമനാഥപുരത്ത് നവാസ് കനി മുന്നിൽ
യു.പി മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ബി.ജെ.പി വലിയ തിരിച്ചടിയാണ് നേരിട്ടത്.
ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് മുസ്‌ലിം ലീഗിലെ നവാസ് കനി മുന്നിൽ. 1201 വോട്ടുകൾക്കാണ് നവാസ് കനി ലീഡ് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ 35 മണ്ഡലങ്ങളിലും ഇൻഡ്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്.
ദേശീയതലത്തിൽ എൻ.ഡി.എ 301 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 221 സീറ്റുകളിൽ ഇൻഡ്യാ സഖ്യം ലീഡ് ചെയ്യുന്നു. 400 സീറ്റ് കടക്കുമെന്ന അവകാശവാദവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട എൻ.ഡി.എക്ക് പ്രതീക്ഷിച്ച ഫലമുണ്ടാക്കാൻ കഴിയുന്നില്ല എന്നതാണ് ഫലസൂചനകൾ തെളിയിക്കുന്നത്. ഇൻഡ്യാ സഖ്യം 219നെക്കാൾ 140 സീറ്റുകൾ അധികം പിടിക്കുമെന്നാണ് ഇപ്പോഴുള്ള ഫലസൂചനകൾ പറയുന്നത്.
യു.പി, മഹാരാഷ്ട്ര എന്നീ വലിയ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ 23 സീറ്റുകളിലും ഉത്തർപ്രദേശിൽ 42 സീറ്റുകളിലും ഇൻഡ്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്.
Next Story
Adjust Story Font
16